ഔറംഗാബാദിൽ പോളിങ് ബൂത്തിന് സമീപം സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു - ഔറംഗാബാദിൽ പോളിങ് ബൂത്ത്
ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കവെയാണ് സംഭവം.
പാറ്റ്ന: ബിഹാറിലെ ഔറംഗാബാദിൽ പോളിങ് ബൂത്തിന് സമീപം സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്ത് സിആർപിഎഫ് സംഘം. ദിബ്ര പ്രദേശത്ത് നിന്നും കണ്ടെടുത്ത രണ്ട് സ്‌ഫോടക വസ്‌തുക്കൾ സുരക്ഷ സേന നിർവീര്യമാക്കി. ഇത് മാവോയിസ്റ്റുകൾ സ്ഥാപിച്ചതാകാമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്‌ച ഗയ ജില്ലയിലെ ഇമാംഗഞ്ച് പ്രദേശത്ത് നിന്നും മാവോയിസ്റ്റുകൾ സ്ഥാപിച്ചതായി കരുതുന്ന രണ്ട് ബോംബുകൾ കണ്ടെടുത്തിരുന്നു. പിന്നീട് സിആർപിഎഫ് ഇത് നിർവീര്യമാക്കി. ബിഹാർ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടക്കവെയാണ് സംഭവം.