ഭോപ്പാൽ: താൻ പൂർണ ആരോഗ്യവാനാണെന്ന് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ചിരായു ആശുപത്രിയിലേക്ക് മാറുകയാണെന്നും അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആശുപത്രിയിൽ നിന്ന് ജോലിയിൽ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ പൂർണ ആരോഗ്യവാനെന്ന് ശിവരാജ് സിങ് ചൗഹാൻ - COVID hospital in Bhopal
കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമായിരുന്നു ട്വിറ്ററിലൂടെ അദ്ദേഹത്തിന്‍റെ പ്രതികരണം.
താൻ പൂർണ ആരോഗ്യവാനെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ
അതേ സമയം ജനങ്ങൾ സാമൂഹ്യ അകലം പാലിക്കണമെന്നും മാസ്‌ക്ക് കൃത്യമായും ധരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. രാഷ്‌ട്രീയ ഭേദമില്ലാതെ നേതാക്കന്മാർ മുഖ്യമന്ത്രിക്ക് രോഗമുക്തനാവട്ടെയെന്ന ആശംസകൾ അറിയിച്ചു.
താൻ ഡോക്‌ടർന്മാരുടെ നിർദേശാനുസരണം പ്രവർത്തിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു