കേരളം

kerala

ETV Bharat / bharat

മെഹ്‌ബൂബ മുഫ്‌തിയുടെ മകൾ ഇല്‍തിജ സര്‍ക്കാരിന് കത്തെഴുതി - Iltija seeks permission to visit grave of Mufti Sayeed

നേരത്തെ ഇല്‍തിജ ക്രമസമാധാന ചുമതലയുള്ള ഡിജിപി മുനീര്‍ ഖാനോട്‌ അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അനുമതി നിഷേധിച്ചു എന്നാണ് ഇല്‍തിജയുടെ ആരോപണം

Mufti Mohammad Sayeed  Iltija Mufti  Mehbooba Mufti  PDP  Iltija seeks permission to visit grave of Mufti Sayeed on his death anniversary  Iltija seeks permission to visit grave of Mufti Sayeed  മെഹ്‌ബൂബ മുഫ്‌തിയുടെ മകൾ ഇല്‍തിജ സര്‍ക്കാരിന് കത്തെഴുതി
മെഹ്‌ബൂബ മുഫ്‌തിയുടെ മകൾ ഇല്‍തിജ സര്‍ക്കാരിന് കത്തെഴുതി

By

Published : Jan 3, 2020, 10:10 PM IST

ശ്രീനഗര്‍: പീപ്പിൾസ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി പ്രസിഡന്‍റ്‌ മെഹ്‌ബൂബ മുഫ്‌തിയുടെ മകൾ ഇല്‍തിജ മുഫ്‌തി സര്‍ക്കാരിന് കത്തെഴുതി. ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും തന്‍റെ മുത്തച്ഛനുമായ മുഫ്‌തി മുഹമ്മദ്‌ സെയ്‌ദിന്‍റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി ഏഴിന് സൗത്ത് കശ്‌മീരിലെ അദ്ദേഹത്തിന്‍റെ ശവകുടീരം സന്ദര്‍ശിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് കത്തെഴുതിയത്‌. നേരത്തെ ഇല്‍തിജ ക്രമസമാധാന ചുമതലയുള്ള ഡിജിപി മുനീര്‍ ഖാനോട്‌ അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അനുമതി നിഷേധിച്ചുവെന്നാണ് ഇല്‍തിജയുടെ ആരോപണം. കശ്‌മീരിലെ സാഹചര്യം നിലവില്‍ സമാധാന നിലയിലാണെന്ന് പൊലീസ്‌ വ്യക്തമാക്കിയെങ്കിലും എന്തുകൊണ്ടാണ് തങ്ങൾക്ക് അനുമതി നിഷേധിച്ചതെന്ന് അറിയില്ലെന്നും ഇല്‍തിജ പറഞ്ഞു.

ABOUT THE AUTHOR

...view details