കേരളം

kerala

ETV Bharat / bharat

കൊവിഡ് 19 വ്യാപനം തടയാൻ സ്മാർട്ട് ബിൻ സംവിധാനമൊരുക്കി ഐഐടി മദ്രാസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ് ഇൻകുബേറ്റഡ് സ്റ്റാർട്ടപ്പ് അന്‍റാരിഷ് വേസ്റ്റ് വെൻ‌ചേഴ്സാണ് ഇന്‍റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) പ്രാപ്തമാക്കിയ സ്മാർട്ട് ബിൻ സംവിധാനം വികസിപ്പിച്ചത്

IIT Madras startup develops smart bin system to prevent COVID-19 spread  ഐഐടി മദ്രാസ്  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  കൊവിഡ് -19
കൊവിഡ്

By

Published : Apr 28, 2020, 11:50 PM IST

ചെന്നൈ: കൊവിഡ് -19 വ്യാപനം തടയാനും മാലിന്യ സംസ്കരണം ത്വരിതപ്പെടുത്താനുമായി എയർബിൻ, ഐഒടി പ്രാപ്തമാക്കിയ സ്മാർട്ട് ബിൻ സംവിധാനം വികസിപ്പിച്ച് ഐഐടി മദ്രാസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ് ഇൻകുബേറ്റഡ് സ്റ്റാർട്ടപ്പ് അന്‍റാരിഷ് വേസ്റ്റ് വെൻ‌ചേഴ്സാണ് ഇന്‍റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) പ്രാപ്തമാക്കിയ സ്മാർട്ട് ബിൻ സംവിധാനം വികസിപ്പിത്.

  • സമീപത്തുള്ള തൂണുകളിലോ ചുവരുകളിലോ ബിൻ ലിഡുകളിലോ സ്മാർട്ട് ബിൻ സംവിധാനം സ്ഥാപിക്കാം.
  • ഗ്രാമീണ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓരോ ബിൻ കവിഞ്ഞൊഴുകുന്നതിനുമുമ്പ് മാറ്റി സ്ഥാപിക്കാനും സുസ്ഥിരത ത്വരിതപ്പെടുത്താനും സഹായിക്കുക എന്നതാണ് ലക്ഷ്യം.
  • അഞ്ചുമാസത്തിനുള്ളിൽ ഈ ഉൽപ്പന്നം വിപണിയിലെത്തുമെന്ന് അന്‍റാരിക് പറയുന്നു.
  • ഇന്ത്യയിലെ 100 സ്മാർട്ട് സിറ്റികൾക്കായി 100,000 യൂണിറ്റുകൾ എത്തിക്കാനുള്ള ദീർഘകാല പദ്ധതികളോടെ അടുത്ത 200 മാസത്തിനുള്ളിൽ ഇന്ത്യയിലുടനീളം ആദ്യത്തെ 200 എയർബിൻ ഉപകരണങ്ങൾ വിതരണം ചെയ്യാനാണ് അന്‍റാരിഷ് ലക്ഷ്യമിടുന്നത്.
  • ഇന്ത്യയിൽ ഉൽ‌പാദിപ്പിക്കുന്ന മാലിന്യത്തിന്‍റെ 28 ശതമാനം മാത്രമാണ് പുനരുപയോഗം ചെയ്യുന്നത്. വിവിധ പഠനങ്ങളിൽ രാജ്യത്ത് ഉൽ‌പാദിപ്പിക്കുന്ന മാലിന്യങ്ങൾ ഓരോ അഞ്ച് വർഷത്തിലും ഇരട്ടിയാകുന്നു.
  • മാലിന്യ സംസ്കരണ പ്രക്രിയകൾ ഡിജിറ്റൈസ് ചെയ്തുകൊണ്ട് മാലിന്യ കൂമ്പാരങ്ങൾ ഇല്ലാതാക്കാൻ സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നു.

ABOUT THE AUTHOR

...view details