കേരളം

kerala

ETV Bharat / bharat

അധികൃതർ തിരിഞ്ഞ് നോക്കിയില്ല; സ്വയം പാലം നിർമിച്ച് ഗ്രാമവാസികൾ - ഒഡീഷഗ്രാമം

നിരവധി തവണ അഭ്യർഥിച്ചിട്ടും ബ്ലോക്ക് ഓഫീസോ ജില്ലാ ഭരണകൂടമോ അവരുടെ ദുരിതങ്ങളോട് പ്രതികരിച്ചില്ല. ഒടുവിലാണ്  സ്വയം പാലം നിര്‍മിക്കാൻ ഗ്രാമീണർ നിർബന്ധിതരായത്.

Odisha

By

Published : Sep 11, 2019, 8:28 AM IST

ഭുവന്വേഷര്‍: തങ്ങളുടെ ദുരിതങ്ങളോടുള്ള സർക്കാർ നിഷ്‌ക്രിയത്വത്തിൽ മനം മടുത്ത് സ്വയം പ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുകയാണ് ഒഡീഷയിലെ ഒരു കൂട്ടം ഗ്രാമവാസികൾ. നബ്രാങ്പൂർ ജില്ലയിലെ ബരഗുഡ ഗ്രാമത്തിലെ 300 ഓളം ഗ്രാമവാസികളാണ് സ്വന്തം അനുഭവ സമ്പത്തും സാങ്കേതിക പരിജ്ഞാനവും ഉപയോഗിച്ച് താല്‍ക്കാലിക പാലം പണിതിരിക്കുന്നത്.

കനാല്‍ കടന്ന് വേണം ബരാഗുഡക്കാർക്ക് നഗരവുമായി ബന്ധിപ്പിക്കുന്ന ഗ്രാമമായ ഗുണിപുരയിലേക്ക് പോവാൻ. മഴക്കാലമായാല്‍ കനാല്‍ നീന്തി കടന്ന് വേണം ഇവിടെ എത്താൻ. എന്നാല്‍ ഇത് കുട്ടികൾക്കും രോഗികൾക്കും മറ്റും ഏറെ ബുദ്ധിമുട്ടായി മാറിയതോടെയാണ് ഒരു പാലം എന്ന ആവശ്യവുമായി ഗ്രാമവാസികൾ അധികൃതരെ സമീപിച്ചത്. നിരവധി തവണ അഭ്യർഥിച്ചിട്ടും ബ്ലോക്ക് ഓഫീസോ ജില്ലാ ഭരണകൂടമോ അവരുടെ ദുരിതങ്ങളോട് പ്രതികരിച്ചില്ല. ഒടുവിലാണ് സ്വയം പാലം നിര്‍മിക്കാൻ ഗ്രാമീണർ നിർബന്ധിതരായത്. ഗ്രാമീണർ തന്നെ എല്ലാ വർഷവും ഇതിനായി പണം ശേഖരിക്കുകയും തടി പലകകൾ കൊണ്ട് ഒരു താൽക്കാലിക പാലം നിർമ്മിക്കുകയും ചെയ്യുകയാണ പതിവ്.

അധികൃതർ തിരിഞ്ഞ് നോക്കിയില്ല; സ്വയം പാലം നിർമിച്ച് ഗ്രാമവാസികൾ

ABOUT THE AUTHOR

...view details