ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആരെയും ബാധിക്കില്ലെന്ന അമിത് ഷായുടെ വാദത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് ഷാ പൗരത്വ ഭേദഗതി നിയമ പ്രകാരം ന്യൂനപക്ഷ സമുദായത്തിലെ ഒരു വ്യക്തിക്ക് പോലും പൗരത്വം നഷ്ടപ്പെടില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകിയിരുന്നു.
പൗരത്വ നിയമ ഭേദഗതി; അമിത് ഷായെ വിമർശിച്ച് പി. ചിദംബരം - പൗരത്വ നിയമ ഭേദഗതി
പൗരത്വ ഭേദഗതി നിയമ പ്രകാരം ന്യൂനപക്ഷ സമുദായത്തിലെ ഒരു വ്യക്തിക്ക് പോലും പൗരത്വം നഷ്ടപ്പെടില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകിയിരുന്നു.
ന്യൂനപക്ഷത്തെ സിഎഎ ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറയുന്നു. ഇത് ശരിയാണെങ്കിൽ, സിഎഎ ആരെയാണ് ബാധിക്കുന്നതെന്ന് ഷാ രാജ്യത്തെ ജനങ്ങളോട് പറയണമെന്ന് ചിദംബരം ചോദിച്ചു. ആരെയും ബാധിക്കില്ലെങ്കിൽ ഇപ്പോൾ ഇങ്ങനെയൊരു നിയമം പാസാക്കിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ചിദംബരം തന്‍റെ ട്വീറ്റിൽ പറഞ്ഞു.
എല്ലാ ന്യൂനപക്ഷങ്ങൾക്കും നേട്ടമുണ്ടാകുകയാണ് സിഎഎയുടെ ലക്ഷ്യമെങ്കിൽ, പിന്നെ എന്തിനാണ് നിയമത്തിൽ പരാമർശിച്ചിരിക്കുന്ന ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.