മണിപ്പൂരിൽ ഐഇഡി സ്ഫോടനം - മണിപ്പൂരിൽ ഐഇഡി സ്ഫോടനം
നിരോധിത സംഘടനയായ യുണൈറ്റഡ് ട്രൈബൽ ലിബറേഷൻ ആർമിയുടെ (യുടിഎൽഎ) രണ്ട് കേഡർമാരെ പിടികൂടിയതിന് പിന്നാലെയാണ് സ്ഫോടനം.
മണിപ്പൂരിൽ ഐഇഡി സ്ഫോടനം
ഇംഫാൽ:മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിൽ ഐഇഡി സ്ഫോടനം. വ്യാഴാഴ്ച പുലർച്ചെ നാഗമപാൽ റിംസ് റോഡിലാണ് സംഭവം. ആളപായമില്ല. ഇംഫാലിൽ നിന്ന് നിരോധിത സംഘടനയായ യുണൈറ്റഡ് ട്രൈബൽ ലിബറേഷൻ ആർമിയുടെ (യുടിഎൽഎ) രണ്ട് കേഡർമാരെ അസം റൈഫിൾസ് സൈനികരും പൊലീസും പിടികൂടിയതിന് പിന്നാലെയാണ് സ്ഫോടനം. രണ്ട് ദിവസം മുൻപ് കസ്റ്റഡിയിൽ ആയ ഇരുവരെയും കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറിയതായി ഈസ്റ്റേൺ കമാൻഡ് അറിയിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ലഭ്യമല്ല.