കേരളം

kerala

ETV Bharat / bharat

പേര് മാറ്റാനൊരുങ്ങി ഐഡിബിഐ ബാങ്ക് - ബാങ്ക്

എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകളാണ് പരിഗണിക്കുന്നത്.

ഐഡിബിഐ ബാങ്ക്

By

Published : Feb 5, 2019, 5:25 PM IST

ഐഡിബിഐ ബാങ്കിന്‍റെ പേരു മാറ്റുന്നതിനായി ബോര്‍ഡ് യോഗം വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. എല്‍ഐസിക്കാണ് ഇപ്പോള്‍ ബാങ്കിന്‍റെ ഉടമസ്ഥാവകാശം. എന്നാല്‍, ബാങ്കിന്‍റെ പേര് മാറ്റുന്നതിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി ആവശ്യമാണ്.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് 4,185.48 കോടി രൂപ നഷ്ടത്തിലായിരുന്നു. മൊത്തവരുമാനം 6,190.94 കോടിയായും കുറഞ്ഞു. ബാങ്കിന്‍റെ അറ്റ നിഷ്ക്രിയ ആസ്തി 14.01 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 16 ശതമാനമായിരുന്നു അറ്റ നിഷ്ക്രിയ ആസ്തി.


ABOUT THE AUTHOR

...view details