കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്സിന്‍ വന്നാലും 'ഗോ കൊറോണ ഗോ' മനോഭാവം മാറില്ല: കപില്‍ സിബല്‍

ഉടൻതന്നെ മഹാഭാരതം കഴിയുമെന്നും 21 ദിവസം കൂടി കാത്തിരിക്കുകയെന്നാണ് കോൺഗ്രസ് നേതാവ് കപിൽ സിബിലിന്‍റെ ട്വീറ്റ്

By

Published : Jul 6, 2020, 10:42 AM IST

Updated : Jul 6, 2020, 10:50 AM IST

ഗോ കൊറോണ ഗോ പശു ചാണകം മനോഭാവം കോൺഗ്രസ് നേതാവ് കപിൽ സിബിലി കൊവിഡ് -19 വാക്സിൻ ICMR's claim to launch COVID-19 'unscientific gaffe
കൊവിഡ് വാക്സിൻ നിലവിൽ വരുന്നതോടെ ചില അശാസ്ത്രീയ പ്രസ്താവനകൾ അവസാനിക്കുമെന്ന് കപിൽ സിബൽ

ന്യൂഡൽഹി: ഓഗസ്റ്റ്15നകം കൊവിഡ് -19 വാക്സിൻ വരുമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) പ്രസ്താവനക്ക് പിന്നാലെയാണ് കപിൽ സിബിലിന്‍റെ ട്വീറ്റ്. ഉടൻതന്നെ മഹാഭാരതം കഴിയുമെന്നും 21 ദിവസം കൂടി കാത്തിരിക്കുക എന്നുമാണ് ട്വിറ്ററിൽ കപില്‍ സിബല്‍ കുറിച്ചത്. ഈ യുദ്ധം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 'ഗോ കൊറോണ ഗോ' എന്നും 'പശു, ചാണകം' എന്നും മന്ത്രം പറയുന്നവരുടെ മനോഭാവം മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വാക്സിന്‍റെ ക്ലിനിക്കൽ ട്രയലിനായി ഭാരത് ബയോടെക് അടുത്തിടെ ഒരു അനുമതി നേടിയിരുന്നു. ക്ലിനിക്കൽ ട്രയലുകൾ വേഗത്തിൽ നടപ്പാക്കാൻ ആകെ 12 സ്ഥാപനങ്ങളോട് ഐസി‌എം‌ആർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിന്‍റെ ഏറ്റവും മുൻ‌ഗണനയുള്ള പദ്ധതികളിൽ ഒന്നായാണ് വാക്സിൻ കണക്കാക്കുന്നത്.

Last Updated : Jul 6, 2020, 10:50 AM IST

ABOUT THE AUTHOR

...view details