ലക്ഷങ്ങൾ പൊടിപൊടിച്ച് കല്യാണം നടത്തുന്ന കാലത്ത് എല്ലാവർക്കും മാതൃകയായി മാറുകയാണ് ആന്ധ്ര പ്രദേശിലെ ഐ.എ.എസ് ഓഫീസറായ പട്നാല ബസന്ദ്കുമാർ.
മകന്‍റെ കല്യാണത്തിന് ചിലവ് 36000 രൂപ: മാത്യകയായി ഐ.എ.എസ് ഉദ്യോഗസ്ഥൻ - ഐ.എ.എസ് ഓഫീസർ
ആദ്യമായല്ല ബസന്ദ് കുമാർ കുറഞ്ഞ ചിലവിൽ കല്യാണം നടത്തുന്നത്. 2017-ൽ മകളുടെ കല്യാണം 16,100 രൂപ ചിലവിലാണ് ഈ ഐ.എ.എസ് ഉദ്യോഗസ്ഥൻ നടത്തിയത്.
തന്‍റെ മകന്‍റെ കല്യാണം ഏറ്റവും ചുരുങ്ങിയ ചിലവിലാണ് വി.എം.ആർ.ഡി.എ കമ്മീഷണറായ പട്നാല ബസന്ദ് കുമാർ നടത്തുന്നത്. ബാങ്ക് മാനേജറായ അഭിനവ് കുമാറിന്‍റെയും ഡോക്ടര്‍ ലാവണ്യയുടെയും കല്യാണമാണ് 36,000 രൂപ ചിലവിൽ നടത്തിയത്. വരന്‍റെയും വധുവിന്‍റെയും കുടുംബങ്ങൾ ചേർന്നാണ് 36,000 രൂപ കല്യാണത്തിന് ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷണം ഉൾപ്പടെയുള്ള ചിലവുകൾ അടങ്ങിയതാണ് ബജറ്റ്.
ഇതാദ്യമായല്ല ബസന്ദ് കുമാർ ഈ രീതിയിൽ കല്യാണം നടത്തുന്നത്. 2017-ൽ മകളുടെ കല്യാണം 16,100 രൂപ ചിലവിലാണ് ഈ ഐ.എ.എസ് ഉദ്യോഗസ്ഥൻ നടത്തിയത്. ചടങ്ങില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.