കേരളം

kerala

By

Published : Oct 7, 2019, 8:33 AM IST

ETV Bharat / bharat

സുഖോയ് യുദ്ധവിമാനങ്ങൾ നവീകരിക്കാൻ റഷ്യയുമായി കരാർ

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലൈസൻസിന്‍റെ കീഴിൽ സുഖോയ് -30 യുദ്ധവിമാനങ്ങളുടെ നവീകരണത്തിനാണ് ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ടിരിക്കുന്നത്.

യുദ്ധവിമാനങ്ങൾക്കായി ഇന്ത്യയും റഷ്യയും

ന്യൂഡൽഹി: കൂടുതൽ വിപുലമായ ഏവിയോണിക്സ്, റഡാറുകൾ ഉപയോഗിച്ച് സുഖോയ് -30 എം‌ കെ‌ ഐ യുദ്ധവിമാനങ്ങൾ അപ്‌ഗ്രേഡ് ചെയ്യാൻ ഇന്ത്യ പദ്ധതിയിടുന്നു. ഇതിനായി റഷ്യയുമായി വിശദമായ ചർച്ചകൾ നടക്കുതയാണ്. കൂടാതെ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് നിർമ്മിക്കുന്ന 12 സുഖോയ് യുദ്ധവിമാനങ്ങളും 230 കോടി രൂപ ചിലവ് വരുന്ന 21 മിഗ് -29 ജെറ്റുകൾക്കും ഇന്ത്യൻ എയർഫോഴ്സ് റഷ്യയുമായി ധാരണയിലെത്തി.

പുതിയ ഏവിയോണിക്സിൽ എഇഎസ്എ (ആക്‌റ്റീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ) പോലുള്ള കൂടുതൽ ശക്തമായ റഡാറുകളാണ് സുഖോയ് പദ്ധതിയിൽ ഉള്ളത്. ആയുധ നിയന്ത്രണത്തിനും പുതിയ മിസൈലുകളുടെയും പി‌ജി‌എമ്മുകളുടെയും സംയോജനത്തിനുമായി നൂതന കമ്പ്യൂട്ടർ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിന് സമീപ ഭാവിയിൽ സുഖോയ് വിമാനങ്ങൾ നവീകരിക്കുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ഭദൗരിയ പറഞ്ഞു. 2016 ൽ ഫ്രാൻസുമായി 59,000 കോടി രൂപയുടെ കരാർ പ്രകാരം 36 റാഫേലുകളെ ഉൾപ്പെടുത്തുന്നതിന് മുമ്പ് മിറാഷ് -2000 പോലെ രാജ്യത്തെ ഏറ്റവും ശക്തമായ യുദ്ധവിമാനങ്ങളാണ് സുഖോയ്.

For All Latest Updates

ABOUT THE AUTHOR

...view details