ന്യൂഡൽഹി: എയർഫോഴ്സ് മാർഷൽ ബി.എസ്. ധരാനയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റാഫേൽ ഫൈറ്റർ ജെറ്റ് വിമാനത്തിന്‍റെ പ്രതിമ സ്ഥാപിച്ചു. ഡല്‍ഹി അക്ബർ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപത്തുള്ള ഇദ്ദേഹത്തിന്‍റെ വീടിന് മുന്നിലാണ് പ്രതിമ സ്ഥാച്ചിരിക്കുന്നത്. സുഖി സു -30 എന്ന മോഡലിന്‍റെ പ്രതിമ മാറ്റിയ സ്ഥലത്താണ് പുതിയ പ്രതിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ എയര്‍ഫോഴ്സ് മേധാവിയുടെ വസതിക്ക് മുന്നില്‍ റാഫേൽ വിമാനത്തിന്‍റെ പ്രതിമ
മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിച്ച ഇടപാടില്‍ ഒന്നായിരുന്നു റാഫേല്‍ ഇടപാട്.
റാഫേല്‍
മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിച്ച ഇടപാടില്‍ ഒന്നായിരുന്നു റാഫേല്‍ ഇടപാട്. 2019 സെപ്തംബര്‍ മാസത്തോടെ റാഫേലിന്‍റെ ആദ്യ ഘട്ട വിമാനങ്ങള്‍ കൈമാറുമെന്നാണ് സൂചന. എന്നാല്‍ അഴിമതി ആരോപണം നിലനില്‍ക്കുന്നതിനാല്‍ ഇത് ഇനിയും വൈകിയേക്കാം എന്നും സൂചനയുണ്ട്. വ്യോമ പ്രതിരോധത്തില്‍ റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് ബി.എസ്. ധരാന പറഞ്ഞു.
Last Updated : Jun 1, 2019, 2:10 AM IST