ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കർഷകർ ചർച്ചക്ക് തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച്, ഡിസംബർ മൂന്നിന് നടത്താൻ തീരുമാനിച്ച ചർച്ചയിൽ കർഷകർ പങ്കെടുക്കണമെന്നും കർഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കാൻ സർക്കാർ തയ്യാറാണെന്നും അമിത് ഷാ അറിയിച്ചു.
കര്‍ഷക പ്രതിഷേധം; കര്‍ഷകരെ ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ - കാർഷിക നിയമത്തിലെ പ്രതിഷേധം വാർത്ത
കർഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കാൻ സർക്കാർ തയ്യാറാണെന്ന് അമിത് ഷാ
കാർഷിക നിയമത്തിലെ പ്രതിഷേധം
ഈ തണുപ്പ് കാലത്തും ദേശീയപാതകളിൽ പലയിടത്തുമായി കർഷകർ ട്രാക്ടറുകളും ട്രോളികളുമായി താമസിക്കുകയാണ്. നിങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ ഡൽഹി പൊലീസ് തയ്യാറാണ്. അവിടേക്ക് മാറി താമസിക്കാനും അവിടെ പ്രതിഷേധ പരിപാടികൾ നടത്താൻ പൊലീസ് അനുവദിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ കർഷകരോട് പറഞ്ഞു.