ഹൈദരാബാദ്: കൊവിഡ്-19 മഹാമാരി രാജ്യത്താകെ ബാധിച്ചിരിക്കുന്നു. ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ മാത്രം പുറത്തിറങ്ങി വളരെ കരുതലോടെയാണ് നമ്മൾ മുന്നോട്ട് പോകുന്നത്. പക്ഷേ നമ്മുടെ സമൂഹത്തില്‍ എന്താണ് സംഭിവിക്കുന്നത് എന്നു മനസിലാക്കാന്‍ കഴിയതെ ജീവിക്കുന്ന ഒട്ടനേകം അഗതി ജീവിതങ്ങള്‍ ഉണ്ട്. അവരില്‍ പലരും കൊവിഡ്-19 രോഗം പെട്ടന്നു പിടിപെടാന്‍ സാധ്യത ഉള്ളവരുമാണ്. ഹൈദരാബാദില്‍ പൊതു പ്രവര്‍ത്തകയായ കാവ്യയും കൂട്ടാളികളും ഇത്തരത്തിൽ പാവപ്പെട്ട ആളുകളേയും അഗതികളെയും തിരഞ്ഞ് കണ്ടു പിടിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ഹൈദരാബാദിലെ പ്രാന്തപ്രദേശങ്ങളില്‍ സഞ്ചരിച്ച് ദുരിതബാധിതരായ ആളുകൾക്ക് ആവശ്യാനുസരണം ഭക്ഷണവും വസ്ത്രവും നൽകുകയും ചെയുന്നു. ഈ നിർണായക സമയത്ത് ആതുര സേവനം നടത്തുകയാണ് കാവ്യയും കൂട്ടുകാരും
അശരണർക്ക് ആശ്വാസമായി കാവ്യയും സുഹൃത്തുകളും
ഉപേക്ഷിക്കപ്പെട്ട അഗതികളായ ആളുകളുടെ വിശപ്പ് അകറ്റുക എന്നതാണ് കാവ്യയും സുഹൃത്ത് ശ്രീകാന്ത് കൃഷ്ണയും ലക്ഷ്യമിടുന്നത്.
മുഗൾ കാലഘട്ടത്തിലെ സൗന്ദര്യം അതിന്‍റെ എല്ലാ ആഡംബരവും പ്രദർശിപ്പിക്കുന്ന ചരിത്ര നഗരമാണ് ഹൈദരാബാദ്. അഴുക്കും, മാലിന്യവും, കരുതാന്‍ ആരുമില്ലാത്ത ചില മനുഷ്യ ജീവിതങ്ങളും ഈ നഗരത്തിന്‍റെ ഇരുണ്ട ഇടനാഴികളില്‍ മറഞ്ഞു കിടക്കുന്നു. നിരാലംബരും, നിരക്ഷരരും, ഉപേക്ഷിക്കപ്പെട്ടവരുമായ ധാരാളം ആളുകൾക്ക് അഭയം നല്‍കുന്ന നഗരമാണ് ഹൈദരാബാദ്. ഉപേക്ഷിക്കപ്പെട്ട അഗതികളായ ആളുകളുടെ വിശപ്പ് അകറ്റുക എന്നതാണ് കാവ്യയും സുഹൃത്ത് ശ്രീകാന്ത് കൃഷ്ണയും ലക്ഷ്യമിടുന്നത്. ലുമ്പിനി പാർക്ക്, കോട്ടി ഗവൺമെന്‍റ് ഹോസ്പിറ്റൽ, ഫീവര്‍ ഹോസ്പിറ്റൽ, സെക്രട്ടേറിയറ്റ് തുടങ്ങിയ സ്ഥലങ്ങളിലും, ഹൈദരാബാദിലെ മറ്റ് പ്രദേശങ്ങളിലും ഇത്തരം ആളുകൾ സാധാരണയായി കണ്ട് വരുന്നു. മാനസിക രോഗികൾ, വികലാംഗർ, ദിവസേനയുള്ള കൂലിപ്പണിക്കാർ എന്നിവരെ കാവ്യയും കൂട്ടരും കണ്ടുപിടിച്ച് അവർക്ക് ആവശ്യമായ ഭക്ഷണം കൊടുക്കുകയാണ് ഇവർ. ലോക്ക് ഡൗണ്‍ സമയത്ത് നഗരം വൃത്തിയാക്കുന്ന ശുചിത്വ തൊഴിലാളികള്‍ക്കും ഈ ടീം ഭക്ഷണം നൽകുന്നു.
ഏകദേശം അഞ്ച് വർഷം മുമ്പ് കാവ്യ ‘ഫീഡ് ദി ഹങ്ഗ്രി ബൈ കെഎസ്‌കെ’ എന്ന ഏജൻസി ഹൈദരാബാദില്‍ സ്ഥാപിച്ചു. തുടക്കത്തിൽ എല്ലാ ഞായറാഴ്ചയും ഗാന്ധി ആശുപത്രിക്ക് സമീപം അവർ പാവപ്പെട്ട ആളുകൾക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങി. ‘ന്യൂ ഷെൽട്ടർ ഫൗഡേഷന്‍’ എന്ന അനാഥാലയ സ്ഥാപനത്തെയും അവർ പിന്തുണയ്ക്കുന്നു. എംബിഎ ബിരുദധാരിയായ കാവ്യ ഇപ്പോള്‍ ഒരു കോസ്റ്റ്യൂമർ റിലേഷൻ മാനേജരായി ജോലി നോക്കുകയാണ്. ഏജൻസിയുടെ പ്രവർത്തനച്ചെലവുകൾ സംഭാവനകളിലൂടെയാണ് ഇവർ സ്വരൂപിക്കുന്നത്.