കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ പൗരനായി ആൾമാറാട്ടം നടത്തിയ റോഹിങ്ക്യന്‍ അഭയാർഥിയും സഹായിയും അറസ്റ്റില്‍ - ഇന്ത്യൻ പൗരനായി ആൾമാറാട്ടം

2009ലാണ് പ്രതി ഇന്ത്യയിലേക്ക് കുടിയേറിയത്. 2011ൽ ഹൈദരാബാദിലേക്ക് കുടിയേറി അധിക പണം വാങ്ങി ഐഡി കാര്‍ഡുകൾ നിര്‍മ്മിച്ച് നല്‍കുന്ന ആളില്‍ നിന്നും വോട്ടര്‍ ഐഡി, ആധാര്‍ എന്നിവ നിര്‍മ്മിച്ചത്.

Rohingya refugee held  Hyderabad police  Jammu and Kashmir  Rohingya refugee  ഇന്ത്യൻ പൗരനായി ആൾമാറാട്ടം  റോഹിങ്ക്യന്‍ അഭയാർഥി അറസ്റ്റില്‍
ഇന്ത്യൻ പൗരനായി ആൾമാറാട്ടം നടത്തിയ റോഹിങ്ക്യന്‍ അഭയാർഥിയും സഹായിയും അറസ്റ്റില്‍

By

Published : Jul 30, 2020, 1:37 PM IST

ഹൈദരാബാദ്:ഇന്ത്യൻ പൗരനായി ആൾമാറാട്ടം നടത്തിയതിനും വിവിധ സർക്കാർ ക്ഷേമപദ്ധതികൾ പ്രകാരം ആനുകൂല്യങ്ങൾ അവകാശപ്പെട്ടതിനും മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യന്‍ അഭയാർഥി പിടിയില്‍. ഹൈദരാബാദിലെ കമ്മിഷണറുടെ ടാസ്ക് ഫോഴ്സ്, സൗത്ത് സോൺ ടീം, ഹൈദരാബാദ് മൊഗൽപുര പൊലീസ് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മുഹമ്മദ് ഫാറൂഖ് എന്ന ആളാണ് അറസ്റ്റിലായത്. ഇയാൾ വ്യക്തിപരമായ വിശദാംശങ്ങളും ദേശീയതയും മറച്ച് വെച്ച് ഇന്ത്യൻ വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ് തുടങ്ങിയവ സ്വന്തമാക്കിയതായും വിവിധ സർക്കാർ ക്ഷേമപദ്ധതികൾ പ്രകാരം ആനുകൂല്യങ്ങക്ക് അപേക്ഷിച്ചതായുമാണ് കണ്ടെത്തല്‍.

2009ലാണ് പ്രതി ഇന്ത്യയിലേക്ക് കുടിയേറിയത്. മൂന്ന് വർഷത്തോളം ജമ്മു കശ്മീരിൽ താമസിച്ച ഇയാൾ 2011ൽ ഹൈദരാബാദിലേക്ക് കുടിയേറി ജൽപള്ളി പ്രദേശത്ത് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇന്ത്യൻ ഐഡി കാര്‍ഡുകൾ ലഭിക്കുന്നതിനായി 2011ൽ ഫാറൂഖ്, അധിക പണം വാങ്ങി ഐഡി കാര്‍ഡുകൾ നിര്‍മ്മിച്ച് നല്‍കുന്ന സയ്യിദ് ക്വാഡറുദ്ദീൻ മീ സേവാ ഉടമയെ സമീപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് ഇയാൾ ഐഡികാര്‍ഡുകൾ നിര്‍മ്മിച്ചത്.

ഫാറൂഖിനെയും ഇയാൾക്ക് ഐഡി കാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയ സയ്യിദ് ക്വാഡറുദ്ദീൻ മീ സേവാ ഉടമയെയും തെളിവുകൾ സഹിതം മൊഗൽപുര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details