ഹൈദരാബാദ്: ഹൈദരാബാദ് മെട്രോയുടെ 11 കിലോമീറ്റർ 'ഗ്രീൻ ലൈനി'ന്‍റെ ഉദ്‌ഘാടനം ഫെബ്രുവരി ഏഴിന് നടക്കും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മെട്രോ കോറിഡോർ 2(ജെബിഎസ്-എംജിബിഎസ്)വിന്‍റെ ഉദ്ഘാടനം നിർവഹിക്കും. കഴിഞ്ഞ വർഷം നവംബർ 25നാണ് ട്രയൽ റൺ നടത്തിയത്. നിലവിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയാണ് ഹൈദരാബാദിലേത്. 2018 സെപ്‌റ്റംബറിലാണ് അമീർപേട്ട് മുതൽ എൽബി നഗർ വരെയുള്ള മെട്രോ റെയിൽ സർവീസ് ആരംഭിച്ചത്.
ഹൈദരാബാദ് മെട്രോയുടെ 11 കിലോമീറ്റർ 'ഗ്രീൻ ലൈൻ' ഉദ്‌ഘാടനം ഫെബ്രുവരി ഏഴിന്
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു 'ഗ്രീൻ ലൈനി'ന്‍റെ ഉദ്ഘാടനം നിർവഹിക്കും
ഹൈദരാബാദ് മെട്രോയുടെ 11 കിലോമീറ്റർ 'ഗ്രീൻ ലൈൻ' ഉദ്‌ഘാടനം ഫെബ്രുവരി എഴിന്
അമീർപേട്ട് മുതൽ ഹൈടെക് സിറ്റി വരെയുള്ള മെട്രോ റെയിൽ സർവീസ് ഉദ്‌ഘാടനം കഴിഞ്ഞ വർഷം മാർച്ചിലും ഹൈടെക് സിറ്റി മുതൽ റായ്‌ദുർഗ് വരെയുള്ള സർവീസ് നവംബറിലും ഉദ്‌ഘാടനം ചെയ്‌തു. റോഡ് മാർഗം ജെബിഎസിൽ നിന്നും എംജിബിഎസ് വരെ 45 മിനിട്ട് എടുക്കുന്ന സമയത്ത് പുതിയ പദ്ധതിപ്രകാരം മെട്രോയിൽ 16 മിനിട്ട് മാത്രമാണ് എടുക്കുന്നത്. 2017 നവംബറിൽ മിയാപൂർ മുതൽ നാഗോൾ വരെയുള്ള സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്‌ഘാടനം ചെയ്‌തത്.