കേരളം

kerala

ETV Bharat / bharat

ഗാർഹിക പീഡനത്തിൽ യുവതിയുടെ പരാതി; 139 പേർക്കെതിരെ എഫ്‌ഐആർ - Hyderabad

2009 ജൂണിലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം ഭര്‍തൃവീട്ടുകാർ ലൈംഗികവും ശാരീരികവുമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് 2010 ഡിസംബറിൽ യുവതി വിവാഹമോചനം നേടി

ഗാർഹിക പീഡനത്തിൽ യുവതിയുടെ പരാതി; 139 പേർക്കെതിരെ എഫ്‌ഐആർ
ഗാർഹിക പീഡനത്തിൽ യുവതിയുടെ പരാതി; 139 പേർക്കെതിരെ എഫ്‌ഐആർ

By

Published : Aug 22, 2020, 10:03 AM IST

ഹൈദരാബാദ്: വിവാഹ ശേഷം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതിയുടെ പരാതി. പഞ്ചഗുട്ട പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ 139 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

2009 ജൂണിലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം ഭര്‍തൃവീട്ടുകാർ ലൈംഗികവും ശാരീരികവുമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് 2010 ഡിസംബറിൽ യുവതി വിവാഹമോചനം നേടി. വിവാഹ മോചനത്തിന് ശേഷവും തന്നെ മുൻ ഭർത്താവിന്‍റെ വീട്ടുകാർ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് യുവതി മൊഴി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details