ഹൈദരാബാദ്: ഹൈദരാബാദിൽ ലഹരി മരുന്നുകൾ കൈവശം വച്ച നൈജീരിയൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജോണ്‍ പോള്‍ എന്നയാളാണ് അറസ്റ്റിലായത്. 20 ഗ്രാം കൊക്കെയ്നും ലഹരി ഗുളികകളും പൊലീസ് ഇയാളിൽ നിന്നും പിടികൂടി. 2008ലാണ് ജോണ്‍ പോള്‍ ഇന്ത്യയിൽ എത്തിയത്. നൈജീരിയയിലെ ലാഗോസ് സ്വദേശിയാണ് ഇയാൾ. 2016ലും 2017ലും ഇയാളെ ലഹരി മരുന്നുകൾ കൈവശം വച്ചതിന് പൊലീസ് പിടികൂടിയിട്ടുണ്ട്.
ഹൈദരാബാദിൽ ലഹരി മരുന്നുകളുമായി നൈജീരിയൻ സ്വദേശി പിടിയിൽ
നൈജീരിയൻ സ്വദേശി ജോൺ പോളിനെ ലഹരി മരുന്നുകളുമായി ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതീകാത്മക ചിത്രം
ഗോവയിൽ നിന്നും കഞ്ചാവും മറ്റും ചെറിയ വിലയ്ക്ക് വാങ്ങി ഹൈദരാബാദിൽ എത്തിച്ച് വിൽക്കുകയാണ് ഇയാളുടെ പതിവ്. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്ക് അന്താരാഷ്ട്ര ലഹരി വിൽപന സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.