കേരളം

kerala

നവരാത്രി ആഘോഷം; ടാറ്റൂവില്‍ വ്യത്യസ്തതയുമായി പെൺകുട്ടികൾ

By

Published : Sep 30, 2019, 12:04 PM IST

നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി സാമൂഹിക വിഷയങ്ങളായ ആർട്ടിക്കിൾ 370, ചന്ദ്രയാൻ -2, തുടങ്ങിയ സമകാലിക വിഷയങ്ങളുടെ ടാറ്റൂ ശരീരത്തിൽ പതിക്കുന്നത് ശ്രദ്ധ നേടുന്നു.

ഹൗഡി-മോഡി ടാറ്റൂ പതിച്ച പെൺകുട്ടികൾ

സൂററ്റ് (ഗുജറാത്ത്): സമകാലിക വിഷയങ്ങളുടെ ടാറ്റൂ ശരീരത്തിൽ പതിക്കുന്നതിലൂടെ ശ്രദ്ധ നേടുകയാണ് ഈ വർഷത്തെ നവരാത്രി ആഘോഷം.
ആർട്ടിക്കിൾ 370, ചന്ദ്രയാൻ -2 തുടങ്ങി പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഉൾപ്പെടുന്ന ടാറ്റൂകൾ (ഹൗഡി-മോഡി ടാറ്റൂ) വരെ സ്ത്രീകൾ ശരീരത്തിൽ പതിക്കുന്നു.

നവരാത്രി ഉത്സവത്തെക്കുറിച്ച് യുവതലമുറ വളരെയധികം ചർച്ച ചെയ്യുന്നെന്നും സാമൂഹിക വിഷയങ്ങളുടെ ടാറ്റൂ പതിക്കുന്നതിലൂടെ അവർ ഒരു സന്ദേശം കൊടുക്കാൻ ശ്രമിക്കുകയാണെന്നും ടാറ്റൂ ആർട്ടിസ്റ്റ് ദർശൻ ഗോവിൽ പറഞ്ഞു. ആർട്ടിക്കിൾ 370, ചന്ദ്രയാൻ -2, പുതിയ ട്രാഫിക് നിയമങ്ങൾ തുടങ്ങിയ സാമൂഹിക വിഷയങ്ങളുടെ ടാറ്റൂ ഡിസൈനുകൾക്ക് ആവശ്യക്കാരേറെയാണെന്നും ദർശൻ ഗോവിൽ പറഞ്ഞു.

സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ ഏഴ് വരെയാണ് ഇത്തവണത്തെ നവരാത്രി ആഘോഷം.

ABOUT THE AUTHOR

...view details