കേരളം

kerala

ETV Bharat / bharat

കൊവിഡും സാങ്കേതിക വിദ്യയും - south korea

കൊവിഡ് ലോക രാഷ്ട്രങ്ങളെ കൈപിടിയിലാക്കാൻ ശ്രമിക്കുമ്പോൾ സാങ്കേതിക വിദ്യയിലൂടെ രക്ഷനേടാൻ ശ്രമിക്കുകയാണ് ലോക രാഷ്ട്രങ്ങൾ.

കൊവിഡ്  കൊറോണ  സാങ്കേതിക വിദ്യ  ചൈന  ദക്ഷിണ കൊറിയ  തായ്വാൻ  corona  covid  AI  china  south korea  taiwan
കൊവിഡും സാങ്കേതിക വിദ്യയും

By

Published : Mar 28, 2020, 3:08 PM IST

സാങ്കേതിക വിദ്യയും സ്‌മാർട്ട് ഫോണുകളും ഉപയോഗിച്ച് കൊവിഡ് എന്ന മഹാമാരിയെ എങ്ങനെ തടയാമെന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് പിൻതുടരാൻ സാധിക്കുന്ന രീതികളാണ്. ദക്ഷിണ കൊറിയയും തയ്‌വാനും ചൈനയുമെല്ലാം ഇത്തരത്തിൽ ശ്രമിക്കുകയും വലിയ അളവോളം അത് കൊവിഡിനെ തടയാൻ ശ്രമിക്കുന്നത് ഇന്ന് നമ്മുടെ മുൻപിലുണ്ട്. ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും മരണസംഖ്യ താരതമ്യേന കുറവാണ്. ദക്ഷിണ കൊറിയയില്‍ കൊറോണ കേസുകള്‍ വലുതായിരുന്നു എങ്കിലും മരണ നിരക്ക് വളരെ കുറവാണ്. ചൈനയുടെ അയല്‍രാജ്യം കൂടിയായ തയ്‌വാനിലും മരണനിരക്ക് വളരെ കുറവാണ്. ദക്ഷിണ കൊറിയയിൽ ഇന്‍റർനെറ്റ് ഉപയോഗപ്പെടുത്തിയാണ് കൊവിഡ് രോഗികളെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തു വിടുന്നത്. രോഗികളുടെ എണ്ണം, അവര്‍ ഏത് ഭാഗങ്ങളിലാണ് താമസിക്കുന്നത്, അവരുടെ ലിംഗം, പ്രായം, മരണ നിരക്ക് തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് ഐഡന്‍റിറ്റി പുറത്തു വിടാതെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഗവൺമെന്‍റ്. രോഗം ബാധിച്ചവരുടെ യാത്രാ വിവരങ്ങള്‍ നല്‍കുന്നതിനായി ഒരു വെബ് സൈറ്റ് തന്നെ നിലവിലുണ്ട്.

പ്രാദേശിക ഭരണകൂടങ്ങൾ നല്‍കുന്ന വിവരങ്ങള്‍ വെച്ചാണ് ഈ സൈറ്റിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത്. ഇത്തരം വിവരങ്ങള്‍ രോഗ ബാധയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുവാനായി പൗരന്മാരെ സഹായിക്കുന്നു. ജിപിഎസും കോള്‍ ഡാറ്റയും ഉപയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ നിരവധി ആപ്പുകള്‍ സൃഷ്ടിക്കുകയും അവയെ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്‌ ആപ്പ് എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിന് പകരം ജനങ്ങള്‍ ഏതൊക്കെ സ്ഥലങ്ങളാണ് ഒഴിവാക്കേണ്ടത് എന്നാണ് ഇതിലൂടെ കണ്ടെത്തുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രാധാന്യവും ഇതിലൂടെ ജനങ്ങളെ മനസിലാക്കാൻ ശ്രമിക്കുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ഓരോ വിവരങ്ങളും ആരോഗ്യ പ്രവർത്തകർക്ക് അവരുടെ ജോലി എളുപ്പമാക്കുന്നു.

കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്ത് തന്നെ തയ്‌വാന്‍ ദേശീയ ആരോഗ്യ കമാന്‍ഡ് കേന്ദ്രത്തിന് രൂപം നൽകുകയും വരുന്നതും പോകുന്നതുമായ സ്വദേശികൾക്കും വിദേശികൾക്കും നിയന്ത്രണങ്ങണൾ ഏർപ്പെടുത്തുകയും ചെയ്‌തു. ഡാറ്റ ഉപയോഗിച്ച് വേഗത്തിൽ രോഗം ബാധിച്ചവരെ കണ്ടെത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയുകയുമായിരുന്നു. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ്, കുടിയേറ്റങ്ങള്‍, കസ്റ്റംസ്, ആശുപത്രി സന്ദര്‍ശനങ്ങള്‍, വിമാന ടിക്കറ്റുകളിലെ ക്യു ആര്‍ കോഡുകള്‍ എന്നിവ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് തായ്‌വാൻ ഭരണകൂടത്തിന് ഡാറ്റാ ബേസ് സൃഷ്‌ടിക്കാനായി. ബിൽഡ് ഇന്‍റലിജൻസ് ഉപയോഗിച്ച് ജനങ്ങളെ സമയാസമയങ്ങളില്‍ ജാഗരൂകരാക്കാൻ തായ്‌വാനിന് കഴിഞ്ഞു.

നിര്‍മ്മിത ബുദ്ധി നല്‍കുന്ന കണക്കുകള്‍ വെച്ച് സമയാസമയങ്ങളില്‍ ആളുകളെ ജാഗരൂകരാക്കി. രോഗികൾ യാത്രാ ചെയ്‌ത വഴികൾ കണ്ടെത്താൻ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതിലൂടെ എളുപ്പമായി. ബിഗ് ഡാറ്റയുടെ സഹായത്തോടുകൂടി ഓരോ വ്യക്തിയുടേയും ആരോഗ്യ സ്ഥിതി അതിര്‍ത്തിയിലെ സുരക്ഷാ ഭടന്മാര്‍ക്ക് എത്തിച്ചു കൊടുക്കുവാനും അധികൃതര്‍ക്ക് കഴിഞ്ഞു. ഈ ആരോഗ്യ സ്ഥിതി സന്ദേശങ്ങള്‍ പാസുകളായി തുടർന്ന് ഉപയോഗിക്കപ്പെട്ടു. കൊവിഡ് രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ നിന്ന് രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ വേഗം കണ്ടെത്തുകയും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഇവരെ ട്രാക്ക് ചെയ്‌ത് ക്വറന്‍റൈനിലാക്കി. മാസ്‌കുകളുടെ വിതരണം വേഗത്തിലാക്കി വിലനിലവാരം നിരീക്ഷിക്കുക എന്നതായിരുന്നു ദേശീയ ആരോഗ്യ കമാന്‍ഡ് കേന്ദ്രത്തിന്‍റെ ചുമതല. മാസ്‌കുകള്‍ ശേഖരിച്ചിട്ടുള്ള ഫാര്‍മസികളുടെ ഭൂപടവും അവര്‍ ജനങ്ങൾക്ക് ലഭ്യമാക്കി.

ചൈനയില്‍ മൊബൈല്‍ ട്രാക്ക് ചെയ്‌തുകൊണ്ടാണ് കെവിഡ് രോഗികളുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചത്. ഇതിലൂടെ മറ്റിടങ്ങളിലേക്ക് രോഗം പടരുന്നില്ലെന്ന് ഭരണകൂടം ഉറപ്പു വരുത്തി. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ചൈനാ മൊബൈൽ ഡാറ്റാ ബേസ് ഉപയോഗിച്ച് സര്‍ക്കാര്‍ പൗരന്മാരുടെ നീക്കങ്ങള്‍ കണ്ടെത്തിയത്. അലിബാബ, ബൈഡു, വാവൈ എന്നിങ്ങനെയുള്ള വന്‍ കിട കമ്പനികളുമായി കൈകോര്‍ത്തുകൊണ്ട് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഈ സാഹചര്യത്തിൽ ഭരണകൂടത്തിന് ഒപ്പം കൂടി. ഡോക്ടര്‍മാരും ആശുപത്രികളും ഗവേഷകരും പൊതു ഭരണാധികാരികളും എല്ലാം ഏകോപിതമായാണ് കൊവിഡെന്ന പ്രതിസന്ധിയെ നേരിട്ടത്. നിമിഷങ്ങൾക്കുള്ളിൽ കൊറോണ വൈറസിനെ കണ്ടെത്തുന്ന രോഗ നിര്‍ണയ സംവിധാനം അലിബാബ വികസിപ്പിച്ചെടുത്തു. 96 ശതമാനം കൃത്യതയോടെയാണ് ഈ സംവിധാനം രോഗ നിര്‍ണയം നടത്തിയത്. ഇതിലുടെ വൻ തലവേദനയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും ഒഴിവായത്.

കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ ഡോട്ട് എന്ന കമ്പനിയാണ് കൊവിഡിനെപ്പറ്റിയുള്ള ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ഓരോ ദിവസവും ഈ കമ്പനിയുടെ നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തി 65 ഭാഷകളിലായി ലക്ഷകണക്കിന് ലേഖനങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും വിവരങ്ങള്‍ നല്‍കി. 2019 ഡിസംബര്‍ 31 ന് ചൈനയിലെ വുഹാനില്‍ സാര്‍സ് പോലുള്ള ഒരു വിനാശകാരിയായ രോഗം പൊട്ടി പുറപ്പെടാന്‍ പോകുന്നുവെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വുഹാനിലെ മത്സ്യ മാർക്കറ്റ് 27 പേര്‍ക്ക് കടുത്ത ന്യുമോണിയ ബാധ ഉണ്ടായെന്ന് മന്ദാരിന്‍ ഭാഷയില്‍ എഴുതിയ ഒരു ലേഖനത്തിലൂടെ ബ്ലൂ ഡോട്ട് സംവിധാനം അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍, മൃഗ ഡോക്ടര്‍മാര്‍, പകര്‍ച്ചവ്യാധി വിദഗ്‌ധർ, ഡാറ്റാ ശാസ്ത്രഞ്ജര്‍, സോഫ്‌ട്‌വെയര്‍ ഡവലപ്പര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ബ്ലൂ ഡോട്ടിന്‍റെ 40 ജീവനക്കാർ. നാച്ച്വറല്‍ ലാംഗ്വേജ് പ്രോസ്സസ്സിങ്ങ് ആന്‍റ് മെഷീന്‍ ലേണിങ്ങ് ഉപയോഗിച്ച് കൊണ്ടാണ് 65 ഭാഷകളിലാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2016-ല്‍ ബ്രസീലില്‍ സികാ വൈറസ് പരക്കുന്നതിനെ കുറിച്ച് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയത് ബ്ലൂ ഡോട്ട് ആയിരുന്നു.

അലിപെ, വി ചാറ്റ് എന്നിങ്ങനെയുള്ള ഓണ്‍ലൈൻ ആപ്പുകളിലൂടെയാണ് ചൈനയിലെ ഏതാണ്ട് 80 ശതമാനം ഇടപാടുകളും നടക്കുന്നത്. പൗരന്മാരുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നതിനും പെട്ടെന്ന് തന്നെ നടപടികള്‍ എടുക്കുന്നതിനും ഇത്തരത്തിൽ ലഭിക്കുന്ന ഡാറ്റകളാണ് ചൈനയിലെ അധികൃതര്‍ ഉപയോഗിക്കുന്നത്. മുഖം തിരിച്ചറിയുന്ന ക്യാമറകളില്‍പോലും തെർമൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സെന്‍സ് ടൈം എന്ന കമ്പനിയാണ് ഈ സാങ്കേതിക വിദ്യക്കായുള്ള സോഫ്റ്റ് വെയര്‍ ലഭ്യമാക്കുന്നത്. സിചൗണ്‍ പ്രവിശ്യയില്‍ തെര്‍മല്‍ സെന്‍സറുകള്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ഹെല്‍മറ്റുകള്‍ വിതരണം ചെയ്യുകയുണ്ടായി.

ബിഗ് ഡാറ്റ, നിര്‍മ്മിത ബുദ്ധി എന്നിവ ഉപയോഗപ്പെടുത്തി ഹെല്‍ത്ത് കോഡ് എന്ന സമഗ്ര ആരോഗ്യ നിരീക്ഷണ സംവിധാനം ചൈനീസ് സര്‍ക്കാർ കെട്ടിപ്പടുത്തു. കലാ ഉപകരണങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഹെല്‍ത്ത് കോഡ് എന്ന് വിളിക്കുന്ന ഒരു സമഗ്ര ആരോഗ്യ നിരീക്ഷണ സംവിധാനം കെട്ടിപ്പടുത്തു ചൈന സര്‍ക്കാര്‍. രോഗിയുടെ യാത്രാ ചരിത്രം, രോഗം ബാധിച്ചവരുമായുള്ള ഇടപെടൽ ,സമയം എന്നിവ കണ്ടു പിടിക്കാന്‍ ഈ കോഡ് സര്‍ക്കാരിനെ സഹായിക്കുന്നു. തങ്ങള്‍ക്ക് പുറത്തേക്കിറങ്ങാന്‍ പറ്റുമോ അല്ലെങ്കില്‍ വീട്ടില്‍ തന്നെ അടച്ചിരിക്കണമോ എന്നുള്ള കാര്യം ജനങ്ങള്‍ക്ക് ഇതിലൂടെ അറിയാൻ കഴിയുന്നു. ആപ്പുകളിൽ കാണിക്കുന്ന നിറങ്ങൾക്കനുസൃതമായി ക്വറന്‍റൈൻ വാസം തുടരണോ വേണ്ടെയോ എന്ന് രോഗികൾക്ക് തന്നെ തീരുമാനിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പുകൾ പ്രവർത്തിക്കുന്നത് .

ടെന്‍സെന്‍റ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത വി ചാറ്റ് സംവിധാനമാണ് ചൈനയിലെ പൗരന്മാര്‍ക്ക് ആരോഗ്യ വാര്‍ത്തകള്‍ നല്‍കുന്നത്. വിമാനങ്ങളിലും തീവണ്ടികളിലും യാത്രകളിലും വിനോദ സഞ്ചാരങ്ങളിലും ചാറ്റ്‌ബോട്ടുകളിലുടെ പുതിയ വിവരങ്ങൾ കൈമാറുന്നു. വാവൈ, ടെന്‍സെന്‍റ് എന്നിവരുടെ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗപ്പെടുത്തി കോവിഡ്-19 ന് മരുന്ന് കണ്ടു പിടിക്കുവാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഹോങ്കോങ്ങ്, ഇസ്രായേൽ, അമേരിക്ക വരെ നോവല്‍ കൊറോണ വൈറസിനുള്ള പ്രതിരോധ മരുന്ന് നിർമ്മിത ബുദ്ധിയിലൂടെ കണ്ടുപിടിക്കുന്നതിനായി അശ്രാന്തമായാണ് പ്രവർത്തിക്കുന്നത്. ഈ പരീക്ഷണങ്ങള്‍ എല്ലാം തന്നെ വിജയകരമായാല്‍ പോലും പൊതു ജനങ്ങള്‍ക്ക് ഈ പ്രതിരോധ മരുന്നുകള്‍ ലഭ്യമാകുവാന്‍ ഇനിയും ഒരു വര്‍ഷമെടുക്കും. അതേ സമയം ഇസ്രായേലില്‍ നിന്നും ചില ശുഭ വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഇസ്രായേലിലെ മിഗ്വല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴികളില്‍ ഉണ്ടാകുന്ന ശ്വാസ സംബന്ധമായ അസുഖങ്ങള്‍ക്ക് മരുന്ന് കണ്ടു പിടിക്കാനുള്ള പരീക്ഷണങ്ങളിലാണ്. ഈ ശാസ്ത്രഞ്ജര്‍ പരീക്ഷണങ്ങള്‍ക്ക് അടിസ്ഥാനമാക്കുന്നത് ഒരു പ്രത്യേക തരത്തില്‍ പെട്ട കൊറോണ വൈറസിനെയാണ്. രണ്ട് ഡിഎൻഎകൾ തമ്മിൽ സാദ്യശ്യമുണ്ടെന്നാണ് ശാസ്ത്രഞ്ജരുടെ പക്ഷം പറയുന്നത്.

തങ്ങളുടെ ഗവേഷണം വിജയകരമായാല്‍ മൂന്ന് മാസത്തിനുള്ളില്‍ തന്നെ കൊവിഡ് പ്രതിരോധ മരുന്ന് പുറത്തിറക്കുവാന്‍ കഴിയുമെന്നാണ് മിഗ്വല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത്. ലോകം മുഴുവനും ഈ പ്രതിരോധ മരുന്നിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രോഗ നിർണയത്തിനായി ദിനം പ്രതി ചൈനയിലെ ആശുപത്രികള്‍ 1000 സി ടി സ്‌കാനുകളാണ് ഉപയോഗിക്കുന്നത്. ഇന്‍ഫോര്‍വിഷന്‍ കമ്പനിയുടെ നിര്‍മ്മിത ബുദ്ധി സൊലൂഷനുകളാണ് ഈ സ്‌കാനുകളുടെ ഫലങ്ങള്‍ അതിവേഗം നല്‍കുന്നതിന് സഹായിക്കുന്നത്.

അലിബാബ ഗ്രൂപ്പിന്‍റെ ആന്‍റി ഫിനാന്‍ഷ്യത്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് തുകകള്‍ അതിവേഗം നല്‍കുന്നതിനായി ബ്ലോക്‌ചെയിന്‍ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്. ഈ നടപടികളിലൂടെയെല്ലാം ആശുപത്രി ജീവനക്കാരും രോഗികളും തമ്മിലുള്ള മുഖാമുഖം കാണലും ഇടപെടലും കാര്യമായി കുറഞ്ഞു. കെട്ടിടങ്ങളും പൊതു സ്ഥലങ്ങളും അണു മുക്തമാക്കാനായി റൊബോര്‍ട്ടുകളെയാണ് ചൈനയിൽ ഉപയോഗപ്പെടുത്തുന്നത്. ചൈനയിലെ പുഡു ടെക്‌നോളജി എന്ന കമ്പനി ഇത്തരം റൊബോര്‍ട്ടുകള്‍ നിര്‍മ്മിക്കുകയും അവ രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. ടെറാ കമ്പനി നിര്‍മ്മിക്കുന്ന ഡ്രോണുകള്‍ പരിശോധനാ ഫലങ്ങളും, ക്വാറന്‍റൈൻ ഉപകരണങ്ങളും എത്തിച്ചു കൊടുക്കുവാന്‍ ഉപയോഗിക്കുന്നുണ്ട്. ജനക്കൂട്ടങ്ങളും അതുവഴി ഉണ്ടാകുന്ന രോഗ വ്യാപനവും ഒഴിവാക്കുന്നതിനായി ഈ ഡ്രോണുകള്‍ പൊതുസ്ഥലങ്ങളും നിരന്തരം നിരീക്ഷിച്ചു വരുന്നു.

ABOUT THE AUTHOR

...view details