കർണാടകയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാളുടെ മൃതദേഹം ബസ് സ്റ്റോപ്പില്‍ - കൊവിഡ്
ഹവേരി ജില്ലയിലെ റാണെബെനുരു സർക്കാർ ആശുപത്രിക്കടുത്തുള്ള ബസ് സ്റ്റോപ്പിലാണ് മൃതദേഹം ആശുപത്രി അധികൃതർ മണിക്കൂറുകളോളം വെച്ചത്
ബെംഗളൂരു: കർണാടകയിൽ സർക്കാർ ആശുപത്രിയിൽ കൊവിഡ് ക്വാറന്‍റൈനിലിരുന്നയാളുടെ മൃതദേഹങ്ങൾ ആശുപത്രിക്കടുത്തുള്ള ബസ് സ്റ്റോപ്പിൽ. ഹവേരി ജില്ലയിലെ റാണെബെനുരു സർക്കാർ ആശുപത്രിക്കടുത്തുള്ള ബസ് സ്റ്റോപ്പിലാണ് മൃതദേഹം ആശുപത്രി അധികൃതർ മണിക്കൂറുകളോളം വെച്ചത്. സുരക്ഷാ ഉപകരണങ്ങൾ കൊണ്ട് മൂടി ആശുപത്രി ജീവനക്കാർ മൂന്ന് മണിക്കൂറോളം മൃതദേഹം പൊതു ബസ് സ്റ്റോപ്പിൽ വെച്ചു. ബസ് സ്റ്റോപ്പിൽ മൃതദേഹം കണ്ട് പൊതുജനം ആശുപത്രി ജീവനക്കാരോടും ആരോഗ്യ പ്രവർത്തകരോടും പൊതുജനം പ്രകോപിതരായി. തുടർന്ന് ആശുപത്രി ജീവനക്കാർ ആംബുലൻസിൽ മൃതദേഹം എടുത്ത് തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചയാൾ ചുമ ബാധിച്ച് മൂന്ന് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ രോഗിയുടെ സ്രവം ശേഖരിച്ച് ലാബിലേക്ക് അയച്ചെങ്കിലും റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല.