കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് - malayalam jyothisham

നിങ്ങളുടെ ഇന്ന്

horoscope today  നിങ്ങളുടെ ഇന്ന്  ജ്യോതിഷം  ഇന്നത്തെ ദിവസഫലം  ദിവസഫലം  horoscope  jyothisham  malayalam jyothisham  malayalam horoscope
നിങ്ങളുടെ ഇന്ന്

By

Published : Feb 5, 2020, 5:47 AM IST

മേടം: ഇന്നത്തെ ദിവസം സുവർണാവസരങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം. ജീവിതത്തിലെ പുതിയ വഴിത്തിരിവുകളിലേക്കും ബിസിനസിൽ ശോഭിക്കാനും സാധിക്കും. നിങ്ങളുടെ പരിശ്രമങ്ങളെ ആശ്രയിച്ചായിരിക്കും വിജയം നിശ്ചയിക്കുന്നത്.

മേടം
ഇടവം: തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങളുടെ വിശകലന കഴിവുകൾ അനിവാര്യമായി വരും. നടത്താൻ ഉദ്ദ്യേശിക്കുന്ന കാര്യങ്ങളിൽ വിജയസാധ്യതയുണ്ട്. പിന്തിരിപ്പിക്കുന്ന ചിന്തകളിൽനിന്നും വ്യക്തത കണ്ടെത്താനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സാധിക്കും.
ഇടവം
മിഥുനം: നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവർക്ക് നിങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാട് നിർണയിക്കുമെന്നത് ഓർമിക്കുക. ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞാല്‍ ബന്ധങ്ങം നിലനിർത്താൻ സാധിക്കും. ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം. മറ്റുള്ളവർക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്.
മിഥുനം
കര്‍ക്കിടകം: പ്രിയപ്പെട്ടവർക്ക് നിങ്ങൾ നൽകിയ കരുതൽ അവർ മനസിലാക്കുകയും നിങ്ങൾക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ തുറന്നു പറയാതിരിക്കുകയും ചെയ്യും. സാഹസികത നിറഞ്ഞ സായാഹ്നമായിരിക്കും ഇന്ന്. നഗരം വിട്ട് ചെറിയ യാത്ര പോകാനുള്ള സാധ്യതയും ഉണ്ട്. സന്തോഷങ്ങൾ കണക്കിലെടുക്കാതെ, സൗന്ദര്യ കാര്യങ്ങളിൽ അമിതമായി സമയം ചിലവഴിക്കും.
കര്‍ക്കിടകം
ചിങ്ങം: ധനവും ഭാഗ്യവും ഒരുമിച്ച് വന്നുചേരാൻ സാധ്യതയുണ്ട്. ഏറ്റവും പ്രധാനപ്പെട്ട വ്യക്തിക്ക് വേണ്ടി ആഭരണങ്ങൾ വാങ്ങുന്നതിനോ ധാരാളം പണം ചിലവഴിക്കുന്നതിനോ തയ്യാറാകും. എന്നാൽ, സാമ്പത്തിക ഇടപാടുകളിൽ അല്‌പം ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്.
ചിങ്ങം
കന്നി: ഇന്നത്തെ നിങ്ങളുടെ സന്തോഷം നിർണയിക്കുന്നത് നിങ്ങളുടെ കുടുംബമാണ്. അതിനാൽ, ഇന്ന് നിങ്ങളുടെ സമയം അവർക്കൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കും. അവരെ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കും. ദിവസത്തിന്‍റെ അവസാനം ഇഷ്‌ടപ്പെട്ട വ്യക്തിയെയോ പങ്കാളിയെയോ കണ്ടുമുട്ടും.
കന്നി
തുലാം: ഇന്ന് നിങ്ങൾക്ക് ഭാഗ്യത്തിന്‍റെ ദിവസമാണ്. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വെച്ച് തന്നെ തീർപ്പാക്കാനുള്ള സാധ്യതയുണ്ട്. വ്യക്തി ബന്ധങ്ങളുടെ കാര്യത്തിൽ നിർണായകമായ തീരുമാനങ്ങളും പ്രവർത്തനങ്ങളും നടത്തും.
തുലാം
വൃശ്ചികം: ഇന്നത്തെ ദിവസം അലച്ചിൽ കൂടുതലായിരിക്കുമെങ്കിലും പ്രതീക്ഷയുള്ള ദിവസമായിരിക്കും. ബിസിനസ് കാര്യങ്ങളിലും പൂർത്തിയാവാതെ കിടക്കുന്ന കാര്യങ്ങളിലുമായിരിക്കും ഇന്നത്തെ നിങ്ങളുടെ പ്രവർത്തനങ്ങളും ചിന്തയും. ദിവസത്തിന്‍റെ അവസാനത്തിൽ അഭിപ്രായങ്ങൾ അംഗീകരിക്കപ്പെടാനും അവ ഫലപ്രാപ്‌തിയിൽ എത്തുന്നതായും കാണാം.
വൃശ്ചികം
ധനു: ദുരൂഹതകളുള്ള കാര്യങ്ങളിൽ നിന്നും ശരി തിരിച്ചറിയുന്നത് ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതയായിരിക്കും. ശ്രദ്ധ കൂടുതൽ ആവശ്യമുള്ള കാര്യങ്ങളെ പരിഗണിക്കും. ദീർഘകാല ബന്ധങ്ങൾക്ക് തുടക്കമാകും. നിങ്ങളുടെ ജീവിതത്തിലെ നിർണായകമായ ബന്ധങ്ങളായിരിക്കും ഇന്നത്തെ ദിവസം സമ്മാനിക്കുക.
ധനു
മകരം: പ്രതീക്ഷകൾ സമ്മിശ്ര വികാരങ്ങളിലേക്ക് നയിക്കാൻ സാധ്യത. നിങ്ങളിൽ നിന്നും നിങ്ങൾക്ക് ചുറ്റുമുള്ളവരിൽ നിന്നും ധാരാളം പ്രതീക്ഷിക്കുന്നതിനാൽ നിരാശപ്പെടേണ്ടി വരും. സ്വന്തം കാലിൽ നിൽക്കാനും മികച്ച പദ്ധതികൾ തയ്യാറാക്കി അവ നടപ്പിലാക്കാനും ശ്രമിക്കുക. പണം സൂക്ഷിച്ച് ചെലവഴിക്കുക. സമൂഹത്തിലുള്ള മാന്യത ഉയർത്താൻ ഇന്നത്തെ ദിവസം സഹായിക്കും.
മകരം
കുംഭം: ജോലി സ്ഥലത്തെ ഏറ്റവും മികച്ച ദിവസത്തിനായി തയ്യാറാകുക. മറ്റുള്ളവരിൽ മതിപ്പുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർ തീരുമാനമെടുക്കുമ്പോൾ സമർഥമായി ചിന്തിക്കുക. തിരക്കിട്ട് തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.
കുംഭം
മീനം: ഉന്മേഷദായകമായ ദിനം പ്രതീക്ഷിക്കാം. പുതിയ വ്യക്തികളുമായി ചേർന്ന് സാമൂഹ്യവലയം വികസിപ്പിക്കാനും ഏറെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാനും സാധിക്കും. നിങ്ങൾ സ്വയം തന്നെ ഊർജസ്വലനും ആവേശഭരിതനും ശക്തിയുള്ളവനാകാനും ശ്രമിക്കും. തൊഴിൽ പരമായും വ്യക്തിപരമായും പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിൽ ജാഗരൂകരായിരിക്കും.
മീനം

ABOUT THE AUTHOR

...view details