കേരളം

kerala

ETV Bharat / bharat

യുപി - ഉത്തരാഖണ്ഡ് മദ്യ ദുരന്തം: 97 മരണം, 215പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും, ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000രൂപയും പ്രഖ്യാപിച്ചു.

By

Published : Feb 11, 2019, 6:31 AM IST

മദ്യ ദുരന്തം

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. സംഭവത്തില്‍ 215 പേരെ പൊലീസ് അറസ്റ്റുചെയ്തു. അനധികൃത മദ്യ നിര്‍മ്മാണവും വിപണനവും നടത്തിയവരെയാണ് അറസ്റ്റു ചെയ്തത്.

ഇരു സംസ്ഥാനങ്ങളിലേയും ഹരിദ്വാര്‍, സഹരാന്‍പൂര്‍, ഖുഷിനഗര്‍ ജില്ലകളിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച ഉത്തരാഖണ്ഡില്‍ നടന്ന മരണാനന്തര ചടങ്ങിലാണ് വ്യാജമദ്യം വിളമ്പിയത്. ഇവിടെ നിന്നാണ് യുപിയിലേക്കും മദ്യം എത്തിച്ചതെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

സംഭവസ്ഥലങ്ങള്‍ വന്‍തോതില്‍ വ്യാജമദ്യം വിറ്റഴിക്കുന്ന മേഖലകളാണ്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുന്നോട്ടു വന്നിരുന്നു.

ABOUT THE AUTHOR

...view details