കേരളം

kerala

ETV Bharat / bharat

ദുരഭിമാനക്കൊല; പിതാവിനും ബന്ധുക്കൾക്കും ജീവപര്യന്തം തടവും പിഴയും - Honour killing

2011 സെപ്റ്റംബർ 13ന് സാഗ്ര സുന്ദർപൂരിനടുത്തുള്ള കനാലിൽ നിന്ന് പെൺകുട്ടിയുടെ ശിരഛേദം ചെയ്‌ത മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മകൾക്ക് മറ്റൊരു ജാതിയിൽപ്പെട്ടയാളുമായി പ്രണയമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണം

ദുരഭിമാനകൊല  ജീവപര്യന്തം  തടവ്  പിഴ  ശിരഛേദം ചെയ്‌ത മൃതദേഹം  കൊലപാതകം  Honour killing  UP
ദുരഭിമാനകൊല; പിതാവിനും ബന്ധുക്കൾക്കും ജീവപര്യന്തം തടവും പിഴയും

By

Published : Oct 18, 2020, 7:58 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഒൻപത് വർഷം മുൻപ് നടന്ന ദുരഭിമാനക്കൊലയില്‍ പിതാവിനും ബന്ധുക്കളായ മൂന്ന് പേർക്കും ജീവപര്യന്തം തടവും 25,000 രൂപ പിഴയും. മകളെ കൊന്ന കേസിലാണ് ശിക്ഷ. പെൺകുട്ടിയുടെ പിതാവ് നവാബ്, ബന്ധുക്കളായ സുഗാൻ, സാഗീർ അഹമ്മദ്, നഫീസ് എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

2011 സെപ്റ്റംബർ 13ന് സാഗ്ര സുന്ദർപൂരിനടുത്തുള്ള കനാലിൽ നിന്ന് പെൺകുട്ടിയുടെ ശിരഛേദം ചെയ്‌ത മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഗോണ്ടെ ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയുടെ തലയും പൊലീസ് കണ്ടെടുത്തു. തുടർന്ന് ചോദ്യം ചെയ്യലിനിടെ പിതാവ് കുറ്റം സമ്മതിക്കുകയായിരുന്നു. മകൾക്ക് മറ്റൊരു ജാതിയിൽപ്പെട്ടയാളുമായി പ്രണയമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ABOUT THE AUTHOR

...view details