ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പഞ്ചാബില്‍ ഒമ്പത് പേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു. ഭേദഗതി ചെയ്‌ത യുഎപിഎ നിയമ പ്രകാരമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
പഞ്ചാബില്‍ ഒമ്പത് പേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു - ഖലിസ്ഥാന്‍ പ്രസ്ഥാനം
ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പിന്തുണയ്‌ക്കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌ത ആളുകളെയാണ് തീവ്രവാദികളായി പ്രഖ്യാപിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
ഇവര്‍ ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പിന്തുണയ്‌ക്കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തെന്ന് ആഭ്യന്തര മന്ത്രി ആരോപിച്ചു. ബാബര്‍ ഖല്‍സ ഇന്‍റര്‍നാഷ്‌ണല്‍ (ബികെഐ), ഇന്‍റര്‍നാഷണല്‍ സിക്ക് യൂത്ത് ഫെഡറേഷന്‍ (ഐഎസ്‌വൈഎഫ്), ഖലിസ്ഥാന്‍ സിദ്ധാബാദ് ഫോഴ്‌സ്, ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്(കെടിഎഫ്) എന്ന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് പേരെയാണ് തീവ്രവാദികളായി പ്രഖ്യാപിച്ചത്. വ്യക്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിന് 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ യുഎപിഎ നിയമം ഭേദഗതി ചെയ്‌തിരുന്നു. ബികെഐ നേതാവ് വധവ സിംഗ് ബാബര്‍, ഐഎസ്‌വൈഎഫ് നേതാവ് ലക്‌ബീര്‍ സിംഗ്, കെഇസഡ്എഫ് നേതാവ് രണ്‍ജീത് സിംഗ്, കെസിഎഫ് നേതാവ് പരംജീത് സിംഗ്, ഭുപീന്ദ്രര്‍ സിംഗ് ബിന്ദ, ഗുമീത് സിംഗ് ബാഗ, ഗുര്‍പത്‌വാത് സിംഗ് പന്നും, ഹര്‍ദീപ് സിംഗ് നിജാര്‍, പരംജീത് സിംഗ് എന്നിവരാണ് പട്ടികയിലുള്ളത്.