കേരളം

kerala

ETV Bharat / bharat

ഹത്രാസ് കൂട്ടബലാത്സംഗം; ഇരയെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പ്രിയങ്കഗാന്ധി

ഹത്രാസ് കൂട്ടബലാത്സംഗ ഇരയെ അപകീർത്തിപ്പെടുത്തുന്നതിനായി ബിജെപി തെറ്റായ വിവരണം സൃഷ്ടിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു. പീഡനത്തിനിരയായയാൾ നീതിക്ക് അർഹയാണെന്ന് അവർ എഴുതി.

Hathras rape and murder  Hathras rape  Priyanka defends hathras victim  ഹത്രാസ് കൂട്ടബലാത്സംഗം; ഇരയെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പ്രിയങ്കഗാന്ധി  ഹത്രാസ് കൂട്ടബലാത്സംഗം  പ്രിയങ്കഗാന്ധി
ഹത്രാസ് കൂട്ടബലാത്സംഗം; ഇരയെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പ്രിയങ്കഗാന്ധി

By

Published : Oct 8, 2020, 3:47 PM IST

ന്യൂഡല്‍ഹി: ഹത്രാസ് ഇരയുടെ സ്വഭാവത്തെ അപകീർത്തിപ്പെടുത്തുന്നത് നിര്‍ത്തി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ട്വിറ്റിലാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം കുറിച്ചത്. ഹത്രാസിൽ ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. 20 കാരിയായ ദലിത് യുവതി കൊല്ലപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു. തുടർന്നുള്ള ട്വീറ്റിൽ, അവളുടെ കുടുംബത്തിന്‍റെ പങ്കാളിത്തമോ സമ്മതമോ ഇല്ലാതെ അവളുടെ ശരീരം സംസ്കരിച്ചതായും തുടര്‍ന്നുള്ള ട്വീറ്റില്‍ അവര്‍ പറയുന്നു.

സെപ്റ്റംബർ 29 ന് ഉത്തർപ്രദേശിലെ ഹത്രാസ് ഇരയ്‌ക്കെതിരെ ബിജെപി പ്രചാരണം നടത്തിയെന്നും പ്രിയങ്ക നേരത്തെ ആരോപിച്ചിരുന്നു. അഞ്ചുപേരടങ്ങുന്ന സംഘത്തിന് ഇരയുടെ കുടുംബത്തെ കാണാമെന്ന് ഉത്തർപ്രദേശ് ഭരണകൂടം അറിയിച്ചതിനെ തുടർന്ന് പ്രിയങ്കയും സഹോദരൻ രാഹുൽ ഗാന്ധിയും കഴിഞ്ഞയാഴ്ച ഹാത്രാസിലെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ശുപാർശ ചെയ്തു. സംഭവത്തിൽ പ്രതികളായ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details