അഹമ്മദാബാദില്‍ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കി
ഫ്ളാഗ് ഓഫ് നിർവഹിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
ഇലക്ട്രിക്ക് ബസുകളുടെ ഫ്ളാഗ് ഓഫ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിർവഹിക്കുന്നു.
അഹമ്മദാബാദ്:ലോകത്തിനൊപ്പം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും പ്രകൃതി സൗഹൃദ, ഇലക്ട്രിക് വാഹങ്ങളിലേക്ക് ചുവട് വെക്കുകയാണ് ഇന്ത്യയും. അഹമ്മദാബാദില്‍ ബാറ്ററിയില്‍ പ്രവർത്തിക്കുന്ന പ്രകൃതി സൗഹൃദ ബസുകളുടെ ഫ്ളാഗ് ഓഫ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിർവഹിച്ചു. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോർപറേഷന് സയന്‍സ് സിറ്റിയില്‍ സംഘടിപ്പിച്ച വൃക്ഷതൈ വെച്ചുപിടിപ്പക്കല് യജ്ഞത്തിന്റെ സമാപന പരിപാടിയില്‍ പങ്കടുക്കാന്‍ എത്തിയതായിരുന്നു അമിത്ഷാ.