ന്യൂഡൽഹി: ബിഹാറിൽ ഇടിമിന്നലേറ്റ് 26 പേർ മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ബിഹാറിൽ ഇടിമിന്നലേറ്റ് 26 പേർ മരിച്ച സംഭവം; അനുശോചനം അറിയിച്ച് അമിത് ഷാ
സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച ഇടിമിന്നലേറ്റ് 100ലധികം പേർ മരിച്ചിരുന്നു
ബിഹാറിൽ ഇടിമിന്നലേറ്റ് 26 പേർ മരിച്ച സംഭവം; അനുശോചനം അറിയിച്ച് അമിത് ഷാ
സംസ്ഥാന സർക്കാരും ദുരന്ത നിവാരണ സംഘങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച ഉണ്ടായ ഇടിമിന്നലിൽ 100ലധികം പേർ മരിച്ചിരുന്നു.