തണുത്തുറഞ്ഞ് ഹിമാചലിലെ കീലോങ് മേഖല
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് കിലോങ്ങിലേത്. ഇന്ന് മൈനസ് 9.3ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ഷിംല: ഹിമാചലിന്‍റെ കീലോങ് മേഖലയില്‍ കടുത്ത ശൈത്യ തുടരുന്നു. കീലോങിലെ ലാഹൗൾ-സ്‌പിതി പ്രദേശത്ത് കഴിഞ്ഞ ദിവസം മൈനസ് 9.3ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച 5.7ഡിഗ്രി രേഖപ്പെടുത്തിയ ഷിംലയിൽ ഇന്ന് 3.8ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കീലോങ്ങിലെ താപനില ഒരു ദിവസം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഒരു ഡിഗ്രി ഉയർന്നു. ശനിയാഴ്ച മുതൽ കൽപയില്‍ നേരിയ മഞ്ഞുവീഴ്ച തുടരുന്നുണ്ട്. മണാലിയിൽ മൈനസ് 0.8ഡിഗ്രി സെല്‍ഷ്യസും ധരംശാലയിൽ 3.6ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.