കേരളം

kerala

ETV Bharat / bharat

ഹിമാചൽ പ്രദേശിലെ കൊവിഡ് കേസുകളുടെ എണ്ണം 2,187 ആയി

കണക്കുകൾ പ്രകാരം 1,203 പേർ സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. 12 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്

ഹിമാചൽ പ്രദേശിലെ കൊവിഡ് കേസുകളുടെ എണ്ണം 2,187ആയി
ഹിമാചൽ പ്രദേശിലെ കൊവിഡ് കേസുകളുടെ എണ്ണം 2,187ആയി

By

Published : Jul 27, 2020, 5:55 PM IST

ഷിംല:സംസ്ഥാനത്ത് 955 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ച ഹിമാചൽ പ്രദേശിലെ കൊവിഡ് കേസുകളുടെ എണ്ണം 2,187ആയി. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,203 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. 12 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിൽ 49,931 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 14 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 708 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആകെ 14,35,453 കൊവിഡ് കേസുകളാണ് ഉള്ളത്. ഇതിൽ 4,85,114 സജീവ കേസുകളും, 9,17,568 രോഗം ഭേദമായി ആശുപത്രി വിട്ടവരും, 32,771 കൊവിഡ് മരണങ്ങളും ഉൾപ്പെടുന്നു.

ABOUT THE AUTHOR

...view details