ഹിമാചല്‍ പ്രദേശില്‍ 164 പേര്‍ക്ക് കൂടി കൊവിഡ് - ഹിമാചല്‍ പ്രദേശ് കൊവിഡ്
2687 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
ഷിംല: ഹിമാചല്‍ പ്രദേശില്‍ 164 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 17,409 ആയി. ഇതില്‍ 14,451 പേര്‍ രോഗമുക്തരായിട്ടുണ്ട്. 2687 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്താകെ 246 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഷിംല, ഹമിര്‍പൂര്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കഗ്ര, ഷില എന്നിവിടങ്ങളില്‍ ഇതുവരെ 54 മരണങ്ങള്‍ വീതം സ്ഥിരീകരിച്ചിട്ടുണ്ട്.