ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിന് കൊവിഡ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോയി. കുറച്ച് ദിവസങ്ങൾക്ക് ഞാൻ കോവിഡ് ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി താൻ വീട്ടിൽ ക്വാറന്‍റൈനിലായിരുന്നു. രണ്ട് ദിവസം മുമ്പ് കേൊവിഡ് ലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ജയറാം താക്കൂർ ട്വിറ്ററിലൂടെ അറിയിച്ചു.
ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂറിന് കൊവിഡ് - കൊവിഡ്-19
രണ്ട് ദിവസം മുമ്പ് കൊവിഡ് ലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ജയറാം താക്കൂർ ട്വിറ്ററിലൂടെ അറിയിച്ചു.
ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂറിന് കൊവിഡ്
ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഒക്ടോബർ 11 വരെ ഹിമാചലിൽ 2,687 സജീവ കേസുകളും 250 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ബിജെപി നേതാക്കൾക്ക് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് -19 അണുബാധയുടെ വ്യാപനം മന്ദഗതിയിലായതോടെ, ഇന്ത്യയില്‍ ഇന്ന് 70,000 കേസുകളും 900 ൽ താഴെ മരണങ്ങളും രേഖപ്പെടുത്തി.