ജയ്‌പൂർ: രാജസ്ഥാൻ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം എംഎൽഎമാർക്ക് വാഗ്‌ദാനം ചെയ്യുന്ന തുക ഉയർന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആദ്യ ഘട്ടത്തിൽ കുതിര കച്ചവടത്തിന് എംഎൽഎമാർക്ക് ആദ്യ ഗഡു 10 കോടിയും രണ്ടാം ഗഡു 15 കോടിയും ആയിരുന്നുവെന്ന് ഗെലോട്ട് ആരോപിച്ചു. എന്നാൽ സമ്മേളന പ്രഖ്യാപനത്തിന് ശേഷം ഇത് അൺലിമിറ്റഡ് ആയി വർധിച്ചെന്ന് മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
രാജസ്ഥാനിൽ കുതിരക്കച്ചവടം: എംഎല്‍എമാർക്കുള്ള തുക വർധിപ്പിച്ചെന്ന് അശോക് ഗെലോട്ട് - ജയ്‌പൂർ
നിയമസഭാ സമ്മേളന പ്രഖ്യാപനത്തിന് ശേഷം എംഎൽഎമാർക്ക് അൺലിമിറ്റഡ് തുകയാണ് വാഗ്‌ദാനമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു.
കുതിരക്കച്ചവടത്തിനായുള്ള തുക വർധിപ്പിച്ചെന്ന് അശോക് ഖേലാട്ട്
സംസ്ഥാനത്ത് ആരാണ് കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതെന്ന് നമുക്ക് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ബിജെപി നിർദേശാനുസരണം പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മായാവതിക്ക് ഗെലോട്ട് മറുപടി നൽകി. മായാവതിയുടെ വാദം ന്യായമല്ലെന്നും അദ്ദേഹം പറഞ്ഞു.