കേരളം

kerala

ETV Bharat / bharat

അംഗീകാരമില്ലാത്ത ഇന്ത്യൻ ഉന്നതവിദ്യാഭ്യാസം.. - അംഗീകാരമില്ലാത്ത ഉന്നതവിദ്യാഭ്യാസം..

ഗവേഷണങ്ങൾ നടത്തുന്നതിന് ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളൊന്നും കേംബ്രിഡ്ജ് (ബ്രിട്ടൻ), സ്റ്റാൻഫോർഡ് (യുഎസ്) എന്നിവയുമായി കിടപിടിക്കാൻ പോന്നവയല്ല

Higher education  India  education in India  National Assessment and Accreditation Council  editorial  അംഗീകാരമില്ലാത്ത ഉന്നതവിദ്യാഭ്യാസം..  ഇന്ത്യൻ ഉന്നതവിദ്യാഭ്യാസം
ഇന്ത്യൻ

By

Published : May 9, 2020, 12:27 AM IST

ഹൈദരാബാദ്: ആയിരത്തോളം വ്യത്യസ്ത സർവകലാശാലകൾ, ഏകദേശം 40000 കോളജുകൾ, പതിനായിരം സ്ഥാപനങ്ങൾ... ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ വിപുലീകരണം വളരെ ഗംഭീരമാണ്. എന്നാൽ അതിന്‍റെ ഗുണനിലവാരം സൂക്ഷ്മമായി പരിശോധിക്കുന്നത് മറ്റ് ചിലതാണ് വെളിപ്പെടുത്തുന്നത്. ഗവേഷണങ്ങൾ നടത്തുന്നതിന് ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളൊന്നും കേംബ്രിഡ്ജ് (ബ്രിട്ടൻ) അല്ലെങ്കിൽ സ്റ്റാൻഫോർഡ് (യുഎസ്) എന്നിവയുമായി കിടപിടിക്കാൻ പോന്നവയല്ല. നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (എൻ‌എ‌എസി) നടത്തിയ ഏറ്റവും പുതിയ പഠനം സർവകലാശാലാ സംവിധാനത്തിന്‍റെ ആഴത്തിൽ വേരൂന്നിയ ക്രമക്കേടിന്‍റെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നു. ഇതിന് കാരണം വിദ്യാഭ്യാസ നിലവാരം, അധ്യാപനത്തിന്‍റെ ഗുണനിലവാരം, ഗവേഷണം മുതലായവയിൽ റൂട്ട് ലെവലിൽ സംഭവിച്ച വീഴ്ചകളാണ്. രാജ്യത്തൊട്ടാകെയുള്ള 600 സർവകലാശാലകളും 25,000 കോളജുകളും അംഗീകൃതമല്ലെന്ന് എൻ‌എ‌എസി പറയുന്നു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ പല ഒഴികഴിവുകളുമായി അക്രഡിറ്റേഷൻ പ്രക്രിയയെ അഭിമുഖീകരിക്കുന്നില്ല. താഴ്ന്ന നിലവാരത്തിലേക്ക് അനാവശ്യമായി എക്സ്പോഷർ ചെയ്യുമെന്ന ഭയത്താൽ 22ശതമാനം പേർ സർവേയിൽ നിന്ന് വിട്ടുനിന്നു.

അധ്യാപനത്തിന്‍റെയും പഠനത്തിന്‍റെയും നിലവാരം മെച്ചപ്പെടുത്തുന്നതിനും അറിവിലേക്ക് സംഭാവന ചെയ്യുന്ന ഗുണനിലവാരമുള്ള ഗവേഷണങ്ങൾ പ്രചരിപ്പിക്കുന്നതിനും സ്ഥിരമായി പരിശ്രമിക്കേണ്ട ഉന്നതപഠനത്തിന്‍റെ ഇരിപ്പിടങ്ങൾ സർട്ടിഫിക്കറ്റുകൾ നൽകുന്ന കേന്ദ്രങ്ങളായി സ്വയം പരിമിതപ്പെടുത്തിക്കൊണ്ട് തൃപ്തിപ്പെടുന്നു. രാഷ്ട്ര നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിക്കേണ്ട ഉന്നത വിദ്യാഭ്യാസം നിലവാരമില്ലാത്ത അധ്യാപനവും ഗവേഷണവും മൂലം ബുദ്ധിമുട്ടുന്നു. ഗ്രാമീണ ഇന്ത്യയിലെ പല കോളജുകളിലും അടിസ്ഥാന സൗകര്യങ്ങളും ഇ-ലേണിങ്ങ് സൗകര്യങ്ങളും ഇല്ലെന്ന എൻ‌എ‌എസിയുടെ നിരീക്ഷണം കോളജുകൾ മിനിമം മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതിന് തെളിവാണ്. പ്രാഥമിക വിദ്യാഭ്യാസം പരിഷ്കരിച്ചാൽ മാത്രമേ നിലവിലെ സ്ഥിതി ക്രമേണ മെച്ചപ്പെടുകയുള്ളൂ. പൂർണ യോഗ്യതയുള്ള അക്കാദമിക് അധ്യാപകരെ പ്രതിബദ്ധതയുള്ള സംഘടനയുടെ ആഭിമുഖ്യത്തിൽ അധ്യാപകരായി നിയമിക്കണം.

ABOUT THE AUTHOR

...view details