ന്യൂഡൽഹി:കൊവിഡ് ചികിത്സയ്ക്കായുള്ള റെംഡെസിവിര്‍ മരുന്നുകൾ നിർമിക്കാനും വിപണനം നടത്താനും ഹെറ്റ്‌റോ, സിപ്ല കമ്പനികൾക്ക് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ ശനിയാഴ്ച അനുമതി നൽകി. ഹെറ്റ്‌റോ പുറത്തിറക്കുന്ന റെംഡെസിവിര്‍ മരുന്നുകൾ ഇന്ത്യയിൽ 'കോവിഫോർ' എന്ന ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യും. ഒരു ഡോസിന് 5,000 മുതൽ 6,000 രൂപ വരെയാണ് മരുന്നിന്‍റെ വിലയെന്ന് ഹെറ്റ്‌റോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി വംശി കൃഷ്ണ ബന്ദി പറഞ്ഞു. നിലവിൽ കമ്പനിയുടെ ഫോർമുലേഷൻ ഹബ്ബായ ഹൈദരാബാദിലാണ് മരുന്ന് നിർമിക്കുന്നത്. മരുന്ന് ആശുപത്രികളിലൂടെയും സർക്കാർ സംവിധാനങ്ങളിലൂടെയും മാത്രമേ ലഭ്യമാകൂയെന്നും വംശി അറിയിച്ചു.
റെംഡെസിവിര്‍ മരുന്നുകൾ നിർമിക്കാൻ ഹെറ്റ്‌റോ, സിപ്ല കമ്പനികൾക്ക് അനുമതി
ഹെറ്റ്‌റോ പുറത്തിറക്കുന്ന റെംഡെസിവിര്‍ 'കോവിഫോർ' എന്ന ബ്രാൻഡ് നാമത്തിൽ ഇന്ത്യയിൽ വിപണനം ചെയ്യും.
റെംഡെസിവിര്‍
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത ആഭ്യന്തര കമ്പനിയായ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിന് ഫെവിപിരാവിർ മരുന്ന് നിർമിക്കാനും വിപണനം നടത്താനും കഴിഞ്ഞ ദിവസം ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു.