റാഞ്ചി: ജാര്‍ഖണ്ഡ് മന്ത്രി മിഥിലേഷ് താക്കൂറിനും എംഎല്‍എ മഥുര മഹാതോയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. ഇരുവരുമായി മുഖ്യമന്ത്രി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുകളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ മന്ത്രിക്കും എംഎല്‍എക്കും കൊവിഡ്; മുഖ്യമന്ത്രി വീട്ടില്‍ നിരീക്ഷണത്തില്‍ - COVID-19
മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുകളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു.
മന്ത്രിക്കും എംഎല്‍എക്കും കൊവിഡ് 19; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി വീട്ടില്‍ നിരീക്ഷണത്തില്‍
മന്ത്രി മിഥിലേഷ് താക്കൂറും എംഎല്‍എ മഥുര മഹാതോയും ചികിത്സയിലാണെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുകയും പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.