കേരളം

kerala

ETV Bharat / bharat

പാർട്ടി പ്രവർത്തകർക്ക് നിർദേശങ്ങളുയായി ജെ.പി നദ്ദ

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള ജനങ്ങളെ ലോക്ഡൗൺ സമയത്ത് സഹായിക്കണമെന്നും ഒരു മാസത്തേക്ക് പൊതുപരിപാടികൾ നടത്തുന്നത് ഒഴിവാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

J P Nadda  Janata Curfew  Covid-19  Coronavirus  കൊവിഡ് 19  ബി.ജെ.പി പ്രസിഡന്‍റ്  ജെ. പി നദ്ദ.
കൊവിഡ് 19; പാർട്ടി പ്രവർത്തകർക്ക് നിർദേശങ്ങളുയായി ജെ.പി നദ്ദ

By

Published : Mar 24, 2020, 9:37 AM IST

ന്യൂഡൽഹി : കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തകർക്ക് നിർദേശങ്ങളുയായി ബി.ജെ.പി പ്രസിഡന്‍റ് ജെ. പി നദ്ദ. ഒരു മാസത്തേക്ക് പൊതുപരിപാടികൾ നടത്തുന്നത് ഒഴിവാക്കണമെന്നും ജനങ്ങളെ സഹായിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. മാർച്ച് 22ന് മോദി ആഹ്വാനം ചെയ്ത 'ജനത കർഫ്യൂ' ചരിത്രപരമായ വിജയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

എല്ലാ സംഘടനാ നേതാക്കളോടും സാമൂഹിക അകലം പാലിക്കണമെന്നും വീടുകൾ വിട്ടുപോകരുതെന്നും ഒരു മാസത്തേക്ക് യോഗങ്ങൾ, സമ്മേളനം, പ്രകടനങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കരുതെന്നും അദേഹം ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന, ജില്ലാ പ്രസിഡന്‍റുമാരും ട്രാഫിക് നിയന്ത്രം,ആശുപത്രികളിലെ ഹെൽപ്പ് ലൈനിലും സഹകരണം ഉറപ്പാക്കണം. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെയും ലോക്ഡൗൺ കാരണം ഭക്ഷണം ലഭിക്കാൻ ബുന്ധിമുട്ടുന്നവരെയും സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരെ എല്ലാ സാഹചര്യങ്ങളിലും പ്രോത്സാഹിപ്പിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details