ഭോപാൽ: കനത്ത മഴയെ തുടർന്ന് മധ്യപ്രദേശിലെ നിരവധി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കി. ഭോപ്പാൽ, സെഹോർ, ഇൻഡോർ എന്നിവയുൾപ്പെടെ പടിഞ്ഞാറൻ ജില്ലകളിൽ വെള്ളിയാഴ്ച മുതൽ തുടർച്ചയായ മഴയാണ് റിപ്പോർട്ട് ചെയ്തത്.
മധ്യപ്രദേശിൽ മഴ കനക്കുന്നു; നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കം - മധ്യപ്രദേശിൽ മഴ കനക്കുന്നു
അടുത്ത രണ്ട് ദിവസത്തേക്ക് മൺസൂൺ പടിഞ്ഞാറൻ ഭാഗങ്ങളിൽ സജീവമാകുമെന്ന് സംസ്ഥാന കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഭദ്ഭാദ ഡാമിന്‍റെ ഷട്ടറുകൾ അധികൃതർ തുറന്നു.
24 മണിക്കൂറിനിടയിൽ 316 മില്ലിമീറ്റർ മഴയാണ് സെഹോറിൽ ലഭിച്ചത്. ഇൻഡോറിൽ 263 മില്ലിമീറ്റർ മഴയും ഭോപ്പാലിൽ 210 മില്ലിമീറ്റർ മഴയും ലഭിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് മൺസൂൺ പടിഞ്ഞാറൻ ഭാഗങ്ങളിൽ സജീവമാകുമെന്ന് സംസ്ഥാന കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഭദ്ഭാദ ഡാമിന്‍റെ ഷട്ടറുകൾ അധികൃതർ തുറന്നു.
അണക്കെട്ടിലെ വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ മഴയെ തുടർന്ന് ഭോപാലിലെ ഷാപുര തടാകം കവിഞ്ഞൊഴുകുകയാണ്. തലസ്ഥാനത്തെ ചില റോഡുകളും വെള്ളത്തിലായി. ഛത്തർപൂർ ജില്ലയിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച പൊളിടെക്നിക്ക് ക്യാമ്പസ് കെട്ടിടം വെള്ളിയാഴ്ച രാത്രി പെയ്ത മഴയെത്തുടർന്ന് തകർന്നു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.