ഹൈദരാബാദ്: ശനിയാഴ്ച രാത്രി പെയ്‌ത കനത്ത മഴയിൽ ഹൈദരാബാദിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നാമ്പള്ളി, ആബിഡ്‌സ്, കോട്ടി, ബഷീർബാഗ്, ഖൈരാത്താബാദ്, ഗോഷാമഹൽ, വിജയനഗർ തുടങ്ങിയ കോളനികൾ, ഫലക്നുമ പാലം എന്നീ സ്ഥലങ്ങളാണ് വെള്ളക്കെട്ടിലായത്.
വീണ്ടും കനത്ത മഴ; ഹൈദരാബാദില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കം - hyderabad
വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ നടപടികളുടെ പുരോഗതി മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ.ടി. രാമ റാവു ശനിയാഴ്ച അവലോകനം ചെയ്തു
കനത്ത മഴ: ഹൈദരാബാദിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്
ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി. വെള്ളക്കെട്ടില്‍ ഒഴുകി വന്ന കാർ അബ്ദുല്ലപൂർമെറ്റ് പോലീസ് പുറത്തെടുത്തു. മഴ ബാധിച്ച പ്രദേശങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യാൻ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ.ടി. രാമ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ നടപടികളുടെ പുരോഗതി റാവു ശനിയാഴ്ച അവലോകനം ചെയ്തു.