മഹാരാഷ്ട്രയിൽ മഴ കനക്കുന്നു; മുംബൈയിൽ ഓറഞ്ച് അലർട്ട് - മുംബൈ മഴ
താനെ, പൽഘർ, മറ്റ് തീരദേശ ജില്ലകൾ എന്നിവിടങ്ങളിലും ഐ.എം.ഡി ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
Mumbai
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. താനെ ജില്ലയും കൊങ്കൺ പ്രദേശവും ഉൾപ്പെടെ സംസ്ഥാനത്ത് രൂക്ഷമായ മഴയാണ് പെയ്യുന്നത്. ബുധനാഴ്ച യോടെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ജനങ്ങൾ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.