കേരളം

kerala

ETV Bharat / bharat

ക്ഷയരോഗ മുക്തിക്ക് കര്‍മപദ്ധതിയുമായി കേന്ദ്രം - tb

2025ഓടെ ക്ഷയരോഗം നിര്‍മാര്‍ജനത്തിനാണ് പദ്ധതി. ആരോഗ്യ മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പുവച്ചു

ക്ഷയരോഗ മുക്തിക്ക് കര്‍മപദ്ധതിയുമായി കേന്ദ്രം

By

Published : Jul 19, 2019, 7:53 AM IST

ന്യൂഡല്‍ഹി: 2025 ഓടെ ഇന്ത്യയെ ക്ഷയരോഗ മുക്തമാക്കാന്‍ കര്‍മപദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പദ്ധതിയുടെ നടത്തിപ്പിനായി മന്ത്രാലയതല കരാര്‍ ഒപ്പ് വച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആയുഷ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, റെയില്‍വേ മന്ത്രാലയം എന്നിവയുമായാണ് കരാര്‍ ഒപ്പ് വച്ചത്. ക്ഷയരോഗ നിവാരണത്തിന് 'മള്‍ട്ടി സെക്ടറല്‍' പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കുന്നത്.

ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നയരൂപീകരണത്തിനുമായാണ് മന്ത്രാലയ തല കരാര്‍ നടപ്പിലാക്കുന്നത്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും ആയുഷ് സ്ഥാപന ശൃംഖലയും ടിബി കെയര്‍ സേവനങ്ങളുടെ വിപുലീകരണവും പദ്ധതിയുടെ ഭാഗമാണ്. ആര്‍എന്‍ടിസിപി മാര്‍ഗ നിര്‍ദേശങ്ങള്‍, ക്ഷയരോഗ നിര്‍ണയം, ചികിത്സ, സംരംഭങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ബോധവല്‍ക്കരണവും പദ്ധതി വിഭാവനം ചെയ്യുന്നു.

ക്ഷയരോഗ നിവാരണത്തില്‍ ആഗോളലക്ഷ്യങ്ങളേക്കാള്‍ അഞ്ച് വര്‍ഷം മുമ്പിലാണ് ഇന്ത്യയെന്ന് ധാരണാപത്രം കൈമാറുന്ന ചടങ്ങിന് അധ്യക്ഷത വഹിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ പറഞ്ഞു. മള്‍ട്ടിസെക്ടറല്‍ സമീപനത്തിലൂടെയാണ് പോളിയോ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ രാജ്യം നേരിട്ടത്. രോഗം എന്നതിന് അപ്പുറം ക്ഷയരോഗത്തിന്‍റെ സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കാനുതകുന്നതാണ് മള്‍ട്ടിസെക്ടറല്‍ നയം. മന്ത്രാലയതല കരാറിലൂടെ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ ഉള്ളവരില്‍ രോഗനിര്‍ണയവും നിയന്ത്രണവും നടത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details