ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവില്‍ ആശങ്കയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇരു സംസ്ഥാനങ്ങളുടെയൂം ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇരു സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്രയിലെ 36 ജില്ലകളില്‍ 34 ജില്ലകളും കൊവിഡ് ബാധിത പ്രദേശങ്ങളാണ്. സംസ്ഥാനത്തെ മുംബൈ, നാസിക്, പൂനെ, നാഗ്‌പൂര്‍, സിലാപൂര്‍, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് കൊവിഡ് സാരമായി ബാധിച്ചത്. സംസ്ഥാനത്ത് 14 റെഡ് സോണുകള്‍, 16 ഓറഞ്ച് സോണുകള്‍, ആറ് ഗ്രീന്‍ സോണുകള്‍ വീതമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിനേയും ജില്ലാ ഭരണകൂടത്തേയും സഹായിക്കുന്നതിന് കേന്ദ്രത്തിന്‍റെ പ്രത്യേക സംഘത്തെ അയച്ചതായും മന്ത്രി അറിയിച്ചു. ഇതുവരെ 1026 നിയന്ത്രണ മേഖലകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയില്‍ ഇതുവരെ 15,525 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2819 പേർക്ക് രോഗം ഭേദമായി. ഇതുവരെ 617 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
മഹാരാഷ്ട്രയിലും ഗുജറാത്തിലും "മഹാ ആശങ്ക": മുഖ്യമന്ത്രിമാരുമായി ചർച്ചയെന്ന് കേന്ദ്രം
ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. മഹാരാഷ്ടയില്‍ 15,525 പേര്‍ക്കും ഗുജറാത്തില്‍ 6,245 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് ബാധികരുടെ എണ്ണം കൂടുന്നു; ആശങ്കയറിയിച്ച് കേന്ദ്രം
മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്താണ് ഏറ്റുവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനം. 6,245 കൊവിഡ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉന്നതതല യോഗത്തില്‍ മന്ത്രി പറഞ്ഞു. ഗുജറാത്തില്‍ ഇതുവരെ 368 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വഡോധര, സൂററ്റ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് കൊവിഡ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
Last Updated : May 6, 2020, 8:26 PM IST