പതിനഞ്ച് പ്രശസ്ത വ്യക്തികൾക്ക് വധ ഭീഷണി
മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, നടൻ പ്രകാശ് രാജ്, ബൃന്ദ കാരാട്ട് തുടങ്ങി 15 പേര്‍ക്കാണ് വധ ഭീഷണി കത്ത് ലഭിച്ചത്
ബെംഗളൂരൂ:മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, നടൻ പ്രകാശ് രാജ് തുടങ്ങി 15 പ്രശസ്ത വ്യക്തികൾക്ക് വധ ഭീഷണി. കത്തിലൂടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാത വധ ഭീഷണി ലഭിച്ചത്. പതിനഞ്ച് പേരും രാജ്യദ്രോഹികളാണെന്നും അവരെ ജനുവരി 29ന് വധിക്കുമെന്നും കത്തില്‍ പറയുന്നു. കുമാരസ്വാമിയേയും പ്രകാശ് രാജിനെയും കൂടാതെ നിജാഗുനാനന്ദ സ്വാമി, മുൻ ബജ്‌റംഗ്ദൾ നേതാവ് മഹേന്ദ്ര കുമാർ, നടൻ ചേതൻ കുമാർ, ബി.ടി ലളിത നായക്, മഹേഷ് ചന്ദ്ര ഗുരു, പ്രൊഫ. ഭഗവാൻ, മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവ് ദിനേശ് അമീൻ മാട്ടു, പത്രപ്രവർത്തകൻ അഗ്നി ശ്രീധർ, ബൃന്ദ കാരാട്ട് എന്നിവര്‍ക്കാണ് വധ ഭീഷണി കത്ത് ലഭിച്ചത്. കത്തിന്‍റെ പശ്ചാത്തലത്തില്‍ കുമാരസ്വാമിക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മി പറഞ്ഞു. മുൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ബി.എസ് യെദ്യൂരപ്പക്ക് നൽകിയ അതേ സുരക്ഷ എച്ച്.ഡി കുമാരസ്വാമിക്കും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.