ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുൽഫിഷയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയില്‍ വിധി പറയുന്നത് ഡൽഹി ഹൈക്കോടതി മാറ്റിവച്ചു. ജസ്റ്റിസുമാരായ വിപിൻ സംഖ്വി, രജനീഷ് ഭട്‌നഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഉത്തരവ് മാറ്റിയത്. ഡൽഹി സർക്കാർ, പൊലീസ്, ഹർജിക്കാരൻ എന്നിവരുടെ വാദങ്ങൾ കോടതി കേട്ടു. തടവിൽ കഴിയുന്ന ഗുൽഫിഷയുടെ സഹോദരനായ അഖ്വിൽ ഹുസൈനാണ് ഹർജി സമർപ്പിച്ചത്.
ഡൽഹി പ്രതിഷേധം; ഗുൽഫിഷയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയില്‍ ഉത്തരവ് മാറ്റിവച്ചു - dalhi violence
തടവിൽ കഴിയുന്ന ഗുൽഫിഷയുടെ സഹോദരനായ അഖ്വിൽ ഹുസൈനാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഏപ്രിൽ ഒമ്പതിനാണ് ഗുൽഫിഷയെ പൊലീസ് അറസ്റ്റ് ചെയ്‌തത്
ഏപ്രിൽ ഒമ്പതിനാണ് ഗുൽഫിഷയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ശേഷം ഗുൽഫിഷക്കെതിരായ ആരോപണങ്ങളെക്കുറിച്ചും എഫ്‌ഐആറിനെക്കുറിച്ചും വിശദാംശങ്ങളൊന്നും നൽകിയിരുന്നില്ലെന്നും ഗുൽഫിഷ കുടുംബവുമായി ബന്ധപ്പെട്ടിരുന്നത് ഫോണിലൂടെയാണെന്നും ഹർജിയിൽ പറയുന്നു. മെയ് 13 ന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചുവെങ്കിലും പിന്നീട് മറ്റൊരു എഫ്‌ഐആറിൽ അത് തടഞ്ഞു. ഗുൽഫിക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തതിനാൽ ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ സാധിക്കുമെന്നും ഹർജിയിൽ പറയുന്നു. ലോക്ക് ഡൗൺ കാരണം പ്രത്യേക കോടതികൾ പ്രവർത്തിക്കുന്നില്ല. ഗുൽഫിഷയെ തടവിൽ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും അവരെ കോടതിയിൽ ഹാജരാക്കാൻ അനുവദിക്കണമെന്നും ഹുസൈൻ ആവശ്യപ്പെട്ടു.