കൊഹിമ: അടുത്ത പത്ത് ദിവസത്തിനുള്ളിൽ കുറഞ്ഞത് രണ്ട് കൊവിഡ് 19 പരിശോധനാ ലബോറട്ടറികളെങ്കിലും സ്ഥാപിക്കാൻ ഗുവാഹത്തി ഹൈക്കോടതി നാഗാലാൻഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം ലാബുകൾ പ്രവർത്തനക്ഷമമാക്കണമെന്നും ഭാവിയിൽ സൗജന്യ പരിശോധന നടത്താൻ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ടെസ്റ്റിങ് ലാബുകൾ സ്ഥാപിക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസ് സോങ്‌ഗുപ്‌ചുങ് സെർട്ടോ, ജസ്റ്റിസ് എസ്.ഹുകാറ്റോ സ്വു എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്‌ച നാഗാലാൻഡ് സർക്കാരിന് നിർദേശം നൽകിയത്.
അടിയന്തരമായി കൊവിഡ് പരിശോധനാ ലാബുകൾ സ്ഥാപിക്കാൻ നാഗാലാൻഡ് സർക്കാരിന് നിര്‍ദേശം - COVID-19
നിലവില്‍ നാഗാലാൻഡിൽ കൊവിഡ് പരിശോധനിക്കാൻ ലാബുകളില്ല. സാമ്പിളുകൾ പരിശോധനയ്ക്കായി അസമിലേക്കും മണിപ്പൂരിലേക്കുമാണ് അയക്കുന്നത്.
കൊഹിമ സ്വദേശി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി നിർദേശം നൽകിയത്. നിലവില്‍ നാഗാലാൻഡിൽ കൊവിഡ് പരിശോധനാ ലാബ് ഇല്ല. സാമ്പിളുകൾ പരിശോധനയ്ക്കായി അസമിലേക്കും മണിപ്പൂരിലേക്കുമാണ് അയക്കുന്നത്. ചൊവ്വാഴ്‌ച വൈകിട്ട് മൂന്ന് മണി വരെ 639 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. അവയിൽ 620 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായി. എന്നാല്‍ 19 എണ്ണത്തിന്‍റെ ഫലത്തിനായി കാത്തിരിക്കുകയാണ്. നാഗാലാൻഡിൽ ഇതുവരെ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ദിമപുരിൽ നിന്നുള്ള ഒരാൾ അസമിൽ വെച്ച് പരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലുമാണ്.
കൊഹിമയിൽ ബിഎസ്‌എൽ-3 (ബയോ സേഫ്റ്റി ലെവൽ) ലാബും ദിമപുരിൽ ബിഎസ്‌എൽ -2 ലാബും സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം കൊവിഡ് രോഗികളെ ചികിത്സിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആവശ്യമായ പിപിഇ കിറ്റുകൾ നൽകാൻ കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഒരുക്കിയിരിക്കുന്ന എല്ലാ ആശുപത്രികളിലും ഐസിയു സൗകര്യങ്ങൾ സ്ഥാപിക്കാനും വെന്‍റിലേറ്ററുകളുടെ എണ്ണം വർധിപ്പിക്കാനും നിർദേശം നൽകി. കൊവിഡ് ചികിത്സിക്കായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ കുറവില്ലെന്ന് ഉറപ്പാക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.