കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി മാൻസുഖ് മാണ്ഡവ്യ. മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുടേത് പോലെയുള്ള മൂക്കുണ്ടായാൽ മാത്രം ഭരണം കിട്ടുമെന്ന് ഉറപ്പില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. മുത്തശ്ശിയുടെ മൂക്കുണ്ടായാൽ മാത്രം അധികാരത്തിലേറാമെങ്കിൽ ചൈനയിലെ എല്ലാവീട്ടിൽനിന്നും പ്രസിഡന്‍റുമാരുണ്ടാകുമായിരുന്നല്ലോ എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ദിരയുടെ പിന്‍ഗാമി എന്ന രീതിയിലാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്.
മുത്തശിയുടെ മൂക്ക് കൊണ്ട് കാര്യമില്ല: പ്രിയങ്കയെ പരിഹസിച്ച് കേന്ദ്രമന്ത്രി - priyanka gandhi
മുത്തശ്ശിയുടെ മൂക്ക് ഉള്ളവര്‍ക്ക് അധികാരത്തിലേറാന്‍ സാധിച്ചിരുന്നെങ്കില്‍ ചൈനയിലുള്ള എല്ലാ വീട്ടിലും പ്രസിഡന്‍റുമാരുണ്ടാകുമായിരുന്നല്ലോ എന്നും കേന്ദ്രമന്ത്രിയുടെ പരിഹാസം
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മുന്‍പ്രധാനമന്ത്രിയുടേതിന് സമാനമായ രൂപഭാവങ്ങള്‍ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. ഗുജറാത്തില്‍ ബിജെപി നടത്തിയ വിജയ് സങ്കല്‍പ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജനുവരിയിലാണ് സഹോദരിയായ പ്രിയങ്കയെ രാഹുല്‍ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സ്വാധീനകേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയാണിത്.