കേരളം

kerala

ETV Bharat / bharat

ഡൽഹി മുഖ്യമന്ത്രി പദത്തിനായി പ്രവർത്തിക്കുന്നില്ലെന്ന് ഹർദീപ് സിംഗ് പുരി - കേന്ദ്ര ഭവന നഗരകാര്യ മന്ത്രി

ഡൽഹി മുഖ്യമന്ത്രി പദത്തിന് വേണ്ടി താൻ പ്രവർത്തിക്കുന്നില്ലെന്നും തനിക്ക് നൽകിയ സ്ഥാനത്തിൽ സന്തുഷ്ടനാണെന്നും ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ ഹർദീപ് സിംഗ് പുരി മറുപടി പറഞ്ഞു

ഡൽഹി മുഖ്യമന്ത്രി പദത്തിനായി പ്രവർത്തിക്കുന്നില്ലെന്ന് ഹർദീപ് സിംഗ് പുരി

By

Published : Nov 24, 2019, 9:26 AM IST

ന്യൂഡൽഹി:മുഖ്യമന്ത്രി പദത്തിനോട് തനിക്ക് ആഗ്രഹമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി. ബിജെപിക്ക് ശക്തമായ നേതൃത്വം ഡൽഹിയിലുണ്ട്. ഡൽഹി മുഖ്യമന്ത്രി പദത്തിന് വേണ്ടി താൻ പ്രവർത്തിക്കുന്നില്ലെന്നും തനിക്ക് നൽകിയ സ്ഥാനത്തിൽ സന്തുഷ്ടനാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ ഹർദീപ് സിംഗ് പുരിമറുപടി പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി പദത്തിനായി പ്രവർത്തിക്കുന്നില്ലെന്ന് ഹർദീപ് സിംഗ് പുരി

അരവിന്ദ് കെജ്‌രിവാൾ സർക്കാരിൻ്റെ നിരുത്തരവാദപരമായ മനോഭാവമാണ് ഡൽഹിയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ച് 1,731 അനധികൃത കോളനികളെ വേർതിരിക്കുന്ന പോർട്ടൽ ഉദ്ഘാടനം ചെയ്ത അദ്ദേഹം ആം ആദ്മി സർക്കാർ വിവിധ കാരണങ്ങളാൽ പദ്ധതി വൈകിപ്പിക്കുന്നതായും ആരോപിച്ചു. നഗര മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചറിനോടും തടസം ഉന്നയിക്കുകയാണെന്നും തെരഞ്ഞെടുപ്പിനെ മുമ്പിൽ കണ്ടുള്ള ഗിമ്മിക്കാണ് കെജ്‌രിവാൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details