ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗത്തിലെ പെൺകുട്ടിയുടെ കുടുംബത്തിനെ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതിയിൽ ഹർജി. കുടുംബാംഗങ്ങളെ അനധികൃത തടവിൽ നിന്ന് മോചിപ്പിക്കണമെന്നും ഇതിനായി ജില്ലാ ഭരണകൂടത്തിന് കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട് ഹർജിയിൽ ഇന്ന് വാദം കേൾക്കും.
ഹത്രാസ് കൂട്ടബലാത്സംഗം; ജില്ലാ ഭരണകൂടത്തിനെതിരായ ഹർജിയിൽ ഇന്ന് വാദം കേൾക്കും - കുടുംബത്തെ അനധികൃതമായി തടഞ്ഞുവെച്ചെന്ന് ഹർജി
അലഹബാദ് ഹൈക്കോടതിയിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട് ഹർജിയിൽ ഇന്ന് വാദം കേൾക്കും
ഹത്രാസ് കൂട്ടബലാത്സംഗം; ജില്ലാ ഭരണകൂടത്തിനെതിരായ ഹർജിയിൽ ഇന്ന് വാദം കേൾക്കും
സെപ്‌റ്റംബർ 29ന് ജില്ലാ ഭരണകൂടം പരാതിക്കാരെ അനധികൃതമായി തടഞ്ഞുവെച്ചെന്നും ആരെയും കാണാൻ അനുവദിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. ഒരാളെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുന്നതിനെ തുടർന്നാണ് ഹേബിയസ് കോർപ്പസ് റിട്ട് ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്. കോടതിക്ക് ഇത് വ്യക്തമായാൽ തടങ്കലിൽ നിന്ന് ഇവരെ മോചിപ്പിക്കാനുള്ള അധികാരവുമുണ്ട്.