കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹരിയാനയിൽ കണക്കിൽപ്പെടാത്ത 1.33 കോടി രൂപ കണ്ടെത്തി

മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നതിനുശേഷം പോലീസ് നടത്തിയ ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണിത്.

By

Published : Oct 20, 2019, 4:51 AM IST

ഛണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹരിയാനയിൽ കണക്കിൽപ്പെടാത്ത 1.33 കോടി രൂപ കണ്ടെത്തി. മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നതിനുശേഷം പോലീസ് നടത്തിയ ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണിത്. 14.19 ലക്ഷം രൂപയുടെ ആഭരണങ്ങൾ ഉൾപ്പെടെ ഇത് വരെ 2.194 കോടി രൂപയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. 10.57 കോടി രൂപയുടെ മദ്യം പൊലീസും എക്സൈസ് വകുപ്പും പിടിച്ചെടുത്തു. 3.92 കോടി രൂപയുടെ ലഹരിവസ്തുക്കൾ സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. 4.14 ലക്ഷം രൂപയിൽ കൂടുതൽ വെള്ളിയും 35,850 രൂപ വിലമതിക്കുന്ന വനിതാ സ്യൂട്ടുകളും കണ്ടെടുത്തെന്നും വനിതാ വോട്ടർമാർക്ക് വിതരണെ ചെയ്യാൻ എത്തിച്ചാതാണിതെന്നും ജോയിന്‍റ് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു, 1,23,764 ലൈസൻസുള്ള ആയുധങ്ങളും 254 അനധികൃത ആയുധങ്ങളും ഹരിയാന പൊലീസ് കണ്ടെടുത്തു. തെരഞ്ഞെടുപ്പ് വേളയിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തൊട്ടാകെ 482 പൊലീസ് ചെക്ക് പോസ്റ്റുകൾ വകുപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നും പൊതുവിൽ സംസ്ഥാനത്ത് സമാധാന അന്തരീക്ഷമാണെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബർ 21 നാണ് ഹരിയാന വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഒക്ടോബർ 24 ന് നടക്കും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details