ചാണ്ഡിഗഡ്: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടര്‍ റാലിയില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക ബില്ല് കര്‍ഷക വിരുദ്ധമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പഞ്ചാബില്‍ നിന്നും ആരംഭിക്കുന്ന ട്രാക്‌ടര്‍ റാലി നാളെ ഹരിയാനയിലെ കുരുക്ഷേത്രയിലെത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ബുധനാഴ്‌ച അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. എന്നാല്‍ പ്രതിഷേധം നടത്തുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ആള്‍ക്കൂട്ടമോ നിയമം കൈയിലെടുക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഖട്ടർ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രതിഷേധം; ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഹരിയാന സര്‍ക്കാര്‍ - കോണ്‍ഗ്രസ് പ്രതിഷേധം
പ്രതിഷേധം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ആള്‍ക്കൂട്ടമോ നിയമം കൈയിലെടുക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്ക് വേണമെങ്കില്‍ ഒറ്റയ്‌ക്ക് വരാം ഇല്ലെങ്കില്‍ വളരെ കുറച്ച് ആളുകളെ കൊണ്ടുവരാം. എന്നാല്‍ ഒരു തരത്തിലുള്ള നിയമ ലംഘനവും അനുവദിക്കില്ല. നിലവിലെ സാഹചര്യം തകര്‍ക്കാന്‍ അനുവദിക്കില്ല. ഇത് നിയമപാലനത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്നു നേരത്തെ കോണ്‍ഗ്രസ് സംസ്ഥാനത്ത് സംഘടിപ്പിച്ച രണ്ട് പരിപാടികള്‍ റദ്ദാക്കിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാന സംവിധാനത്തെ ഹരിയാനയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് ഹരിയാനയിലെ കര്‍ഷകരെ തെറ്റുദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അവരുടെ പദ്ധതികള്‍ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി സംസ്ഥാനത്ത് അനുവദിക്കില്ലെന്ന ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ്ജിന്‍റെ പരാമര്‍ശത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദ്രര്‍ സിങ് ഹരിയാനയില്‍ നടക്കുന്നത് ജങ്കിള്‍ രാജ് ആണെന്ന് വിമര്‍ശിച്ചു. ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയെ സംസ്ഥാനത്തേക്ക് കടക്കുന്നതില്‍ നിന്ന് തടയാന്‍ ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് സിങ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഒരാളുടെ അവകാശത്തെ എങ്ങനെ ഹനിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ബുധനാഴ്‌ച പിപ്ലിയിലെ കര്‍ഷകരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് നിലോഖേരിയും കര്‍നലും അദ്ദേഹം സന്ദര്‍ശിക്കും.